മന്ത്രിമാരെല്ലാം പിണറായി ഭയത്താല്‍ വിറയ്ക്കുന്നു: ഒപ്പം സര്‍ക്കാരിന് പക്ഷിപ്പനിയും തലവേദന

കേരള സര്‍ക്കാരിനു പക്ഷിപ്പനി, ആലപ്പുഴയിലെ പക്ഷിപ്പന നിയന്ത്രണ വിധേയമാണെന്നു പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ പക്ഷിപ്പനി നിയന്ത്രണ വിധേയമല്ല. ആലപ്പുഴയിലെ പക്ഷിപ്പനിക്ക് കാരണക്കാരനായത് ഏതോ ഒരു തരം വൈറസാണെങ്കില്‍ തിരുവനന്തപുരത്തെ പക്ഷിപ്പനിക്ക് കാരണമായത് സാക്ഷാല്‍ പിണറായി വിജയനാണ്.
ഐഒസി സമരം, റേഷന്‍കാര്‍ഡ് തുടങ്ങി ജനജീവിതത്തെ സാരമായി ബാധിച്ച വിഷയങ്ങളിലാണ് പക്ഷിപ്പനി അഥവാ പിണറായിപ്പനി കാരണം, സഹമന്ത്രിമാര്‍ക്കും സര്‍ക്കാരിനും വേണ്ടവിധം ഇടപെടാന്‍ കഴിയാതെ പോയത്. സമരങ്ങള്‍ നേരിടാന്‍ അറിയാത്തവരല്ല മന്ത്രികസേരകളില്‍ ഇരിക്കുന്നത്. എന്നാല്‍ പിണറായിക്ക് എന്തു തോന്നും എന്നതാണ് പ്രശ്‌നം.
ഐഒസി ഇന്ധന സമരം നാലുദിവസം പിന്നിട്ടപ്പോഴാണ് മന്ത്രി ഉണര്‍ന്നത്. മന്ത്രി ഉറക്കം ഉണരുമ്പോഴേക്കും നാട്ടിലെ പമ്പുകളെല്ലാം പൂട്ടി കഴിഞ്ഞു. പാചക വാതകവും നിലച്ചു. അടുക്കളകള്‍ പൂട്ടി. വാഹനങ്ങള്‍ ഷെഡ്ഡില്‍ കയറി. നാട്ടുകാര്‍ ഇവിടെയൊരു സര്‍ക്കാരുണ്ടോ എന്നു ചോദിച്ചു.
പിണറായി ഭയമാണ് മന്ത്രിമാരെയെല്ലാം വിടാതെ പിന്തുടരുന്നത്. സിപിഎം മന്ത്രിമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഭയം ഇപ്പോള്‍ സിപിഐയെയും എന്‍സിപിയെയും ബാധിച്ചിരിക്കുന്നു. ഐഒസി സമരത്തിനുമുമ്പില്‍ തോറ്റു കൊടുത്താല്‍ മുഖ്യമന്ത്രി എന്തു വിചാരിക്കുമെന്നാണ് മന്ത്രി ശശീന്ദ്രന്റെ ചിന്ത. റേഷന്‍കാര്‍ഡിലെ തെറ്റു തിരുത്തല്‍ മന്ത്രി തിലോത്തമന് ഭൂമറാങ്ക് പോലെയായി, അഞ്ച് ഉദ്യോഗസ്ഥരും അന്‍പതിനായിരം തെറ്റുതിരുത്തല്‍ക്കാരും കൂടി ചേര്‍ന്ന് മന്ത്രിയെ ഒരു വഴിയാക്കി.
അപ്പോഴാണ് ഇ.പി ജയരാജന്റെ കസേരയിലിരിക്കുന്ന എകെ ബാലന്‍ സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്കെല്ലാം വളഞ്ഞ വഴിയിലൂടെ ജോലി നല്‍കുമെന്നു പ്രഖ്യാപിച്ചത്. മിനിട്ടുകള്‍ക്കുള്ളില്‍ തൊട്ടടുത്തുണ്ടായിരുന്ന പിണറായി വിജയന്‍ ചാടിയെഴുന്നേറ്റ് ബാലനെ തിരുത്തി. ഇത്തരം സംസാരങ്ങള്‍ വേണ്ടെന്നു പതിയെ പറയുകയും ചെയ്തു.
പിണറായിപ്പനി കാരണം പല വകുപ്പുകളിലും ഒന്നും നടക്കുന്നില്ല, എന്തു ചെയ്യുമ്പോഴും മന്ത്രിമാര്‍ക്ക് മുന്നില്‍ പിണറായി വിജയന്‍ ഒരു മഹാമേന്ദവിനെ പോലെ നില്‍ക്കുകയാണ്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നാമ് മന്ത്രിമാര്‍ക്ക് ഭയം. താറാവുകളെ കൊല്ലുന്നതു പോലെ തങ്ങളെയും കൊല്ലുമോ എന്നും ഭയക്കുന്നു.
https://www.facebook.com/Malayalivartha

























