43 കോടി നശിപ്പിച്ച(സര്‍ക്കാര്‍ കണക്കില്‍) ഒരു എംഡിയുടെ കഥ കേള്‍ക്കണോ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ ഒരു കൊല്ലം 43 കോടി നഷ്ടത്തിലെന്ന് ചൂണ്ടി കാണിക്കുന്ന സിഎജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചപ്പോള്‍ ഒരു മാനേജിംഗ് ഡയറക്ടര്‍ കാണിച്ച അഴിമതിയും കെടുകാര്യസ്ഥതതയുമാണ് പുറത്തു വരുന്നത്.
സിഡ്‌കോയെ ഏറെക്കാലം നയിച്ചിരുന്നത് സജി ബഷീര്‍ എന്ന മാനേജിംഗ് ഡയറക്ടറാണ്. ഇ. കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫ് ആരംഭിച്ച കേരള സംസ്ഥാന ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോ ഗ്രാഫിക് സെന്റര്‍ എന്ന സ്ഥാപനത്തിലാണ് സജി ബഷീര്‍ വിദ്യാഭ്യാസാനന്തരം ജോലിയില്‍ പ്രവേശിക്കുന്നത്. അക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ എപിആര്‍സിയുടെ എംഡിയായി നിയമിച്ച വ്യക്തിയുടെ ഉറ്റബന്ധുവായിരുന്നു സജി ബഷീര്‍. എംബിഎ ബിരുദധാരിയാണ് സജിയെന്ന് കേള്‍ക്കുന്നു.
വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ജോലിയില്‍ കയറിയ സജിയെ ജനറല്‍ മാനേജര്‍ പദവിയിലാണ് അന്നത്തെ എംഡി നിയമിച്ചത്. പിജെ ജോസഫും സിപിഎമ്മും പറഞ്ഞവര്‍ക്കൊക്കെ ജോലി കൊടുത്തതു വഴി എവിആര്‍സി രൂപീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി.
തുടര്‍ന്ന് അധികാരത്തിലെത്തിയ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ സജി ബഷീര്‍ എവിആര്‍സിയുടെ എംഡിയായി, ഇക്കാലയളവിലാണ് എവിആര്‍സി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ടത്. ജീവനക്കാര്‍ക്ക് വ്യാജ ജാമ്യ സര്‍ട്ടിഫിക്കേറ്റുകള്‍ ഒപ്പിട്ട് നല്‍കിയും എംഡി കുപ്രസിദ്ധനായ സംഭവം കേസായതോടെ എംഡി മുങ്ങി. അത് വാര്‍ത്തയായി. തുടര്‍ന്നാണ് സിഡ്‌കോയിലെത്തിയത്.
അഴിമതി ഒരു മനോരോഗമാണ് ചിലര്‍ക്ക് അഴിമതിയില്ലാതെ ജീവിക്കാനാവില്ലെന്നതാണ് സത്യം,. സിഡ്‌കോവില്‍ നടന്ന അഴിമതിക്ക് കൈയും കണക്കും ഉണ്ടായിരുന്നില്ല, നിരവധി വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അതിനിടയില്‍ സര്‍ക്കാര്‍ മാറി. എളമരം കരീം വ്യവസായ മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പിന്തുണയും സജിക്ക് ലഭിച്ചു. ലീഗും സിപിഎമ്മും ചേര്‍ന്ന് പുതിയൊരു തരം കളിയാണ് എംഡി നടത്തിയത്. പിന്നീട് സിഡ്‌കോയില്‍ നിന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കെ എസ്‌ഐഡിസിയിലേക്ക് മാറ്റി.
ഒന്‍പതു വര്‍ഷമാണ് സജി ബഷീര്‍ സിഡ്‌കോയില്‍ എംഡിയായിരുന്നത്. ഇപ്പോള്‍ സജി ഒളിവിലാണ്, സജി എവിടെയാണെന്ന് ആര്‍ക്കുമറിയില്ലെന്ന് പോലീസ് പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അഴിമതി വിഹിതം മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുവയ്ക്കുന്ന ഇത്തരം എംഡിമാരാണ് കേരളത്തിന്റെ പൊതു മേഖലാ സ്ഥാപനങ്ങളെ തകര്‍ത്തത്. അഴിമതി വിഹിതം വാങ്ങുന്നവര്‍ക്ക് പിന്നീട് നമ്രശിരസ്‌കരാകാന്‍ മാത്രമല്ലേ കഴിയൂ.
പണത്തിനു പുറമേ ജാതിയും സജിയുടെ കാര്യത്തില്‍ സഹായിയായെത്തി. പൊതു പണത്തെക്കാള്‍ വലുതാണ് ജാതിയും കോഴയുമെന്ന് വിശ്വസിക്കുന്നവരാണ് സംസ്ഥാനം തകര്‍ക്കുന്നത്. ജാതിക്ക് രാഷ്ട്രീയ ഭേദമില്ല. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. കോഴ കിട്ടിയാല്‍ പിന്നെ പറയുകയേ വേണ്ട.
https://www.facebook.com/Malayalivartha


























