കോടിയേരി ഉന്നമിടുന്നത് മുഖ്യമന്ത്രിക്കസേര: വടക്കാഞ്ചേരി കൊച്ചി ക്വട്ടേഷന്‍- പിണറായിയെ തകര്‍ക്കാന്‍ ചരടുവലി സജീവം

വടക്കാഞ്ചേരിയിലെ പീഡനവും സക്കീര്‍ ഹുസൈന്റെ ക്വട്ടേഷനും വാര്‍ത്തകളില്‍ നിറയുമ്പോള്‍ അണിയറയില്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് സംശയം. വടക്കാഞ്ചേരി പീഡനത്തിന്റെ ഇര തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെത്തിയത്. ഭാഗ്യലക്ഷ്മിയ്ക്കും നടി പാര്‍വതിക്കും ഒപ്പമാണ്. പാര്‍വതി അറിയപ്പെടുന്ന സിപിഎം കുടുംബത്തിലേതാണ്. പാര്‍വതിയുടെ ഉറ്റബന്ധു ഒരു പൊതുമേഖലാ സ്ഥാപനത്തിലെ സിപിഎം യൂണിയന്‍ നേതാവാണ് . അദ്ദേഹം മുമ്പ് എസ്എഫ് ഐ നേതാവായിരുന്നു. മുന്‍ മന്ത്രി എം എ ബേബിയുടെ വിശ്വസ്ത കൂടിയാണ് പാര്‍വതി. പാര്‍ട്ടി ബന്ധുവായ പാര്‍വതി ഇത്തരമൊരു പത്രസമ്മേളനത്തില്‍ ഭാഗമായതാണ് മുഖ്യമന്ത്രിയെ സംശയത്തിനു കാരണം
സക്കീര്‍ഹുസൈനും സമാനമായ രീതിയിലാണ് പൊങ്ങി വന്നത്. മാധ്യമങ്ങള്‍ സര്‍ക്കാരിന് എതിരായതു കാരണം പല സംഭവങ്ങള്‍ക്കും വലിയ പ്രചാരം ലഭിക്കുന്നു. സിപിഎമ്മിനുള്ളില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ചോരുന്നതെന്ന് പിണറായി സംശയിക്കുന്നു. ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ ശേഷമാണ് ഇത്തരം വിവാദങ്ങള്‍ കൂടുതലായി ഉണ്ടായിരിക്കുന്നത്
മുഖ്യമന്ത്രിയാവാന്‍ കോടിയേരി ചരടുവലിക്കുന്നുണ്ടെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ എതിര്‍കക്ഷിയുടെ ശബ്ദമായി മാത്രമാണ് പിണറായി കരുതുന്നതെങ്കിലും അദ്ദേഹത്തിന് ചില സംശയങ്ങള്‍ ഇല്ലാതില്ല. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടിയപ്പോള്‍ ഭാവിയില്‍ അതാവര്‍ത്തിക്കരുതെന് മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ തന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.താന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം രാഷ്ട്രീയ കൊലപാതകങ്ങ്ള്‍ വര്‍ദ്ധിച്ചു. കണ്ണൂരില്‍ ബിജെപിക്കാര്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ തട്ടുകേട് പിണറായിക്ക് മാത്രമാണ്, ലാവ്‌ലിന്‍ വിഷയത്തിലെ സിബിഐ കുരുക്കാണ് ലാവ്‌ലിന്‍ വിഷയം വേണമെങ്കില്‍ കത്തിച്ച് പിണറായിയുടെ മുഖ്യമന്ത്രി പദം മോഡിക്ക് തകര്‍ത്തെറിയാം
അതിനിടെ പിണറായി മോഡിയുടെ ബി ടീമാവുകയാണെന്ന ആരോപണം സിപിഎമ്മില്‍ ശക്തമാണ്. കണ്ണൂരിലെ അണികളെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്.
കൊച്ചി ക്വട്ടേഷന്‍ വിവാദത്തിലും വടക്കാഞ്ചേരി പീഡനത്തിലും വില്ലനായത് സിപിഎമ്മിനുള്ളിലെ ഗ്രൂപ്പിസമാണെന്ന് പിണറായി വിശ്വസിക്കുന്നു. ഗ്രൂപ്പിസം അതിരു കടന്നാല്‍ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലാവും. വിവാദത്തില്‍ പെടുന്നവരെല്ലാം പിണറായി പക്ഷക്കാരാണെന്ന പ്രത്യേകതയും സംഭവത്തിലുണ്ട്. സക്കീര്‍ഹുസൈനെ പിന്തുണച്ച പി രാജീവും ജയന്തെ പിന്തുണച്ച കെ രാധാകൃഷ്ണനും പിണറായിയുടെ വിശ്വസ്തരാണ്.
അച്യുതാനന്ദന് അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് അനുഭവം അനുദിനം ഉണ്ടാകുന്ന മങ്ങലേക്കലുകള്‍ അച്യുതാനന്ദന്റെ ക്യാമ്പില്‍ നിന്നല്ല വരുന്നതെന്ന് പിണറായി കരുതുന്നു, അത് ശരിയാണെങ്കില്‍ ആരോപണങ്ങളുടെ ഉറവിടം എകെ ജി സെന്റര്‍ തന്നെയാവണം. കോടിയേരിയാണ് അവിടെ സര്‍വാധിപതി. ഇ പി ജയരാജനും പി. കെ ശ്രീമതിയുമൊക്കെ കോടിയേരിയുടെ ക്യാമ്പിലാണ്, ജയരാജനെ പിണറായി സഹായിച്ചില്ലെന്ന വേദന കോടയേരിക്കുണ്ട്.
ഭരണം കിട്ടിയെന്നു കരുതി എന്തുമാം എന്നാരും കരുതേണ്ടെന്ന കേടിയേരിയുടെ പ്രസ്താവന ഉന്നം വയ്ക്കുന്നത് പിണറായിയെ കൂടിയാണ. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിക്കെ കോടിയേരി രണ്ടു വള്ളത്തില്‍ കാലു ചവിട്ടിയത് വിവാദമായിരുന്നു. അച്യുതാനന്ദനും പിണറായിയുമായി ചേര്‍ന്നു നിന്ന് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുകയായിരുന്നു കോടിയേരി. പാര്‍ട്ടിയില്‍ പൊതുവേ സുസമ്മതനായ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍.
https://www.facebook.com/Malayalivartha

























