തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പികെ ജയലക്ഷ്മി

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ഗൂഢാലോചനയെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി. ബന്ധുക്കള്‍ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാണെന്നും ജയലക്ഷ്മി പറഞ്ഞു. തന്റെ സ്റ്റാഫില്‍നിന്ന് മാറ്റിയ ആളുകളാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നതായി ജയലക്ഷ്മി പറഞ്ഞു.
ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മന്ത്രിയായിരിയ്‌ക്കെ പികെ ജയലക്ഷ്മിയും കുടുംബവും മന്ത്രിയുടെ സ്റ്റാഫും ഒന്നരകോടിയിലധികം രൂപ തട്ടിയെടുത്തന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു അവര്‍. നിയമ വിരുദ്ധമായി ജയലക്ഷ്മിയുടെ മുഴുവന്‍ ബന്ധുക്കളുടെയും കടം പദ്ധതിയിലൂടെ എഴുതി തള്ളിയാണ് പണം തട്ടിയെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്ബാണ് തട്ടിപ്പ് നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
മന്ത്രിയുടെ പദ്ധതി പ്രകാരം സംസ്ഥാനത്ത് മറ്റൊരിടത്തും കടമെഴുതി തള്ളല്‍ നടന്നിട്ടുമില്ല. മാനന്തവാടിയിലാണ് കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം വിതരണം ചെയ്തത്. കുടുംബത്തിനുവേണ്ടി മന്ത്രി ട്രൈബല്‍
വകുപ്പിനെക്കൊണ്ട് നടത്തിയ തട്ടിപ്പിന്റെ മുഴുവന്‍ രേഖകളും ചാനല്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























