കുടുംബസ്വത്ത് വീതംവെപ്പ്; മുദ്രപ്പത്രവിലവര്‍ധന ഭാഗികമായി പിന്‍വലിച്ചു

കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്തിന്റെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവക്ക് മുദ്രപ്പത്രവിലയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചു. ധനകാര്യബില്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചേക്കര്‍ വരെ പരമാവധി ആയിരം രൂപ നല്‍കിയാല്‍ മതി.
അതേസമയം, അതിനുമുകളില്‍ ഒരു ശതമാനം ഫീസ് നല്‍കേണ്ടി വരും. ഇത് പൂര്‍ണമായും പഴയ സ്ഥിതിയിലാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സബ്ജക്ട് കമ്മിറ്റിയില്‍ അംഗീകരിച്ച ഇളവുകള്‍ മാത്രമേ നല്‍കൂവെന്ന് മന്ത്രി വ്യക്തമാക്കി. പാരമ്പര്യമായി കിട്ടിയ ആസ്തിയോടൊപ്പം ബാധ്യതയും സഹിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എല്ലാ അസമത്വത്തിന്റെയും പ്രധാന കാരണം പാരമ്പര്യസ്വത്താണെന്ന നിലപാടാണ് ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും എല്ലാക്കാലത്തും എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























