യൂബര്‍ ടാക്‌സികള്‍ക്കെതിരായ സമരത്തിനിടെ സിഐടിയു ജില്ലാ പ്രസിഡന്റിന് കുത്തേറ്റു

യൂബര്‍ ടാക്‌സികള്‍ക്കെതിരായ സമരത്തിനിടെ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്ത് നടക്കുന്ന സമരം ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഭവമുണ്ടായത്.
ആക്രമണവുമായി ബന്ധപ്പെട്ട് വടകര സ്വദേശിയെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിപിഎമ്മിനോടുള്ള വിരോധം കൊണ്ടു ചെയ്തതാണെന്നും ഗോപിനാഥിനോടു വ്യക്തി വിരോധവുമില്ലെന്നും അയാള്‍ പൊലീസിനോടു പറഞ്ഞു.
ടാക്‌സി ഓട്ടോ തൊഴിലാളികള്‍ നടത്തിയ യൂബര്‍ ടാക്‌സി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം നടന്നുവരുമ്പോഴാണ് ആക്രമണം. ഗോപിനാഥിന്റെ മുറിവ് ഗുരുതരമല്ലെന്നു പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























