മരുമകള്‍ തട്ടിപ്പുകാരി; വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് എതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്

വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്. മരുമകള്‍ തട്ടിപ്പുകാരിയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കേസ് കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പണം തട്ടാനാണ് ഉദ്ദേശമെന്നും മാതാപിതാക്കള്‍ പറഞ്ഞു. വടക്കാഞ്ചേരി പീഡനാരോപണം സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
കേസ് കൊടുത്ത് പണം തട്ടാനുള്ള സാമര്‍ത്ഥ്യം അവര്‍ക്കുണ്ട്. ഇവരുടെ കുട്ടികള്‍ വര്‍ഷങ്ങളായി താമസിക്കുന്നത് തങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം പോകാന്‍ കുട്ടികള്‍ക്ക് മടിയാണ്. കേസിലെ ആരോപണവിധേയനായ ജയന്തന്‍ അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പരാതിക്കാരിയും ഭര്‍ത്താവും നിയമപരമായി വിവാഹിതരല്ല. നേരത്തെ ജയന്തനും തങ്ങളുടെ മകനും സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചെന്നും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇതിനിടെ കേസില്‍ പരാതിക്കാരിയായ യുവതി അപമാനിച്ച് സംഭവത്തില്‍ പേരാമംഗലം സിഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. തെളിവെടുപ്പിന്റെ പേരില്‍ സിഐ മണികണ്ഠന്‍ തന്നെ അപമാനിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. മൂന്നു ദിവസം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തില്‍ അപമാനിച്ചു. ലൈംഗിക ചുവയോടെയാണ് സിഐ സംസാരിച്ചതെന്നും യുവതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























