അന്വേഷണമോ? തനിക്കെതിരെയോ? വിജിലന്‍സ് കോടതിക്ക് അതിനു കഴിയില്ലെന്ന് മോഹന്‍ലാല്‍

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ തൊടാനാകാതെ വിജിലന്‍സ്. തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലഭിച്ചതാണെന്നാണ് നടന്‍ മോഹന്‍ലാല്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി ലഭിച്ചതെന്നും ആയത്തില കേസിലെ ത്വരിതാന്വേഷണം റദ്ദാക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വനം വന്യജീവി വകുപ്പ് കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നത് പ്രകാരം ആനക്കൊമ്ബുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ ചുണ്ടിക്കാട്ടുന്നത്. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെആനക്കൊമ്ബ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.
മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്.ഇക്കാര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളതു പ്രകാരം ഹൈക്കോടതി ഹര്‍ജി അടുത്താഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്ബുകള്‍ പിടികൂടിയ കേസില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























