പൊതുവേദിയില്‍ വനിതാ നേതാവിനെ വിലക്കി മുസ്ലീം ലീഗ്; പുരുഷന്മാരോട് സംസാരിക്കരുതെന്നും നേതാക്കന്മാരിലൊരാള്‍

പൊതുവേദിയില്‍ പരസ്യമായി വനിതാ നേതാവിനെ അധിക്ഷേപിച്ച് ലീഗ് നേതാവിന്റെ പ്രസംഗം. പുരുഷ നേതാക്കളോടൊപ്പം വേദി പങ്കിടാനെത്തിയ മുസ്ലീം വനിതാ ലീഗ് നേതാവിനെയാണ് അപമാനിച്ചു പുറത്താക്കിയത്. മുസ്ലിം ലീഗിന്റെ വനിതാ ലീഗ് അധ്യക്ഷയായ ഖമറുന്നിസ അന്‍വറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി മായിന്‍ഹാജിയാണ് അധിഷേപിച്ചത്.
ചടങ്ങില്‍ സംസാരിക്കാനെത്തിയ ഖമറുന്നീസയെ മായിന്‍ഹാജി വിലക്കി. ലീഗിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ് സ്ത്രീകള്‍ ആണുങ്ങളോട് സംസാരിക്കുന്നതെന്നായിരുന്നു മായിന്‍ഹാജി ഖമറുന്നിസയോട് പറയുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
കോഴിക്കോട്ട് ബീച്ചില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നവംബര്‍ 12ന് സംഘടിപ്പിച്ച പൊതുസമ്മേളനത്തിനിടെയാണ് ഖമറുന്നീസക്ക് അധിഷേപം നേരിടേണ്ടി വന്നത്.
https://www.facebook.com/Malayalivartha

























