വക്കാലത്തുകള്‍ എന്റെയടുത്ത് നടപ്പില്ല; കെഎം എബ്രഹാം വേഴ്‌സസ് ജേക്കബ് തോമസ് ഐസക്കിനെ വിരട്ടി പിണറായി

പിണറായിയും കൈവിട്ടു. ഇനി ധനസെക്രട്ടറി കെ എം എബ്രഹാമിനു മുമ്പിലുള്ളത് ദീര്‍ഘകാല അവധി അല്ലെങ്കില്‍ രാജി. എബ്രഹാം അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും താന്‍ പൊക്കുമെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചതോടെയാണ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹം രക്ഷപ്പെടട്ടേ എന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ എബ്രഹാം നടത്തിയ ക്രമക്കേടാണ് അടുത്തതായി അന്വേഷിക്കാന്‍ പോകുന്നത്. ഇതിനു പിന്നാലെ പ്രമുഖ സിപിഎം ബുദ്ധിജീവിയായ കോളേജ് അധ്യാപികയുടെ അനധികൃത സംഘടനക്ക് 80 ലക്ഷം രൂപ ദാനം നല്‍കിയതും അന്വേഷിക്കും.
അധ്യാപികക്കു വേണ്ടിയും എബ്രഹാമിനു വേണ്ടിയും തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തുണ്ടെങ്കിലും വിജിലന്‍സ് വിജിലന്‍സിന്റെ വഴിക്കു പോകട്ടേ എന്നാണ് പിണറായിയുടെ നിലപാട്.
ഡല്‍ഹി യാത്രയ്ക്കിടയില്‍ കെ എം എബ്രഹാമിനുവേണ്ടി സംസാരിക്കാന്‍ തുനിഞ്ഞ ധനമന്ത്രി ഐസക്കിനോട് മുഖ്യമന്ത്രി ചൂടായി. മേലില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന് വിരട്ടുകയും ചെയ്തു. ആരെയും സംരക്ഷിക്കുന്നത് തന്റെ തൊഴിലല്ലെന്നും എബ്രഹാമിന്റെ മടിയില്‍ കനമില്ലെങ്കില്‍ അദ്ദേഹം സ്വയം രക്ഷപ്പെടുമെന്നും മേലില്‍ ഐസക് എബ്രഹാമിന്റെ വക്കീലാകരുതെന്നും പിണറായി പറഞ്ഞു. ഐസക് ആകെ മനോവേദനയിലാണ്
എബ്രഹാം താന്‍ ധന സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് ഐസക്കിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ഒഴിഞ്ഞോട്ടെ എന്നായിരുന്നു മറുപടി. ഒരാള്‍ ഒഴിയുമ്പോള്‍ മറ്റൊരാളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി വിവരമുണ്ട്. ഗീതാ ഗോപിനാഥിന്റെ നിയമനം മുതല്‍ ഐസക്കും പിണറായിയും സുഖത്തിലല്ല . ഗീതാ ഗോപിനാഥിനെ പിണറായി നിയമിച്ചതു തന്നെ ഐസക്കിനെ വെട്ടാനാണ്. ഐസകാകട്ടെ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഗീതയ്‌ക്കെതിരെ സംസാരിക്കുന്നുണ്ട്.
ജേക്കബ് തോമസും കെ എം എബ്രഹാമും തമ്മിലുള്ള യുദ്ധം എങ്ങനെയാണ് അവസാനിക്കുന്നതെന്നറിയില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് എബ്രഹാമിനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. എബ്രഹാം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കോളേജുകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് യുജിസി ശമ്പളം നല്‍കിയെന്നാണ് പരാതി,. ഇതിലൂടെ സര്‍ക്കാരിന് 20 കോടി നഷ്ടമുണ്ടായത്രേ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പികെ അബ്ദുറബിന്റെ ശുപാര്‍ശയില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ വിഎസ്ഡി അനുവദിച്ചു നടത്തിയ ആരോപണങ്ങളിലാണ് ത്വരിത പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എബ്രഹാം ആളൊരു മിടുക്കനാണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റേയും ആളായി ഒരേ സമയം നില്‍ക്കാനുള്ള അദ്ദേഹത്തന്റെ മിടുക്കിന്റെ ഉദാഹരണമാണ് തുടരുന്ന ധനസെക്രട്ടറി പദം,
എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിനുള്ള ചരടു വലികള്‍ കേന്ദ്രത്തിലും സജീവമാണ്, സെബിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണമെന്നാവശ്യപ്പെട്ട് ചില പരാതികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.
എബ്രഹാമിനെതിരായ അന്വേഷണത്തിന് പ്രതിപക്ഷ നേതാവിന്റെ പൂര്‍ണുപിന്തുണയുണ്ട്,. കാരണം എബ്രഹാം നേരത്തെ പിടികൂടിയ ഐഎന്‍ റ്റിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ ചെന്നിത്തലയുടെ ഭക്ത സംഘത്തിലെ പ്രധാനിയാണ്. ചുരുക്കത്തില്‍ കെ എം എബ്രഹാം ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും വേണ്ടത്ര പിടിയില്ലാതെ നിരായുധനായി തീര്‍ന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























