ആറന്മുളയ്ക്ക് പകരം എരുമേലി: വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

വിമാനമിറക്കാന്‍ ഉറപ്പിച്ച് പിണറായി വിജയന്‍. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനായി എരുമേലിയില്‍ വിമാനത്താവളം ആവശ്യമാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗണപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എരുമേലിയില്‍ വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ഥലം നിര്‍ദേശിച്ചാല്‍ എന്‍.ഒ.സി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. വിമാനത്താവളം പണിയേണ്ട സ്ഥലത്തെ കുറിച്ച് ഇപ്പോള്‍ തന്നെ ധാരണയുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
എരുമേലി വിമാനത്താവളത്തിനു പുറമേ രണ്ട് എയര്‍ സ്ട്രിപ്പുകള്‍ കൂടി കേരളത്തില്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബേക്കലിലും മൂന്നാറിലുമാണ് ഇത്. ചാര്‍റ്റേര്‍ഡ് വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇറങ്ങാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പുകളാണ് നിര്‍മ്മിക്കേണ്ടത്. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് ഈ സംവിധാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























