ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളിക്യാമറ

ജനസഞ്ചാരം കൂടുതലുള്ളിടത്ത് ക്യാമറകള്‍ വെയ്ക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഓഫീസ്, സ്‌കൂള്‍, ഹോസ്റ്റല്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥലത്തെ ശുചിമുറി ഉപയോഗിക്കുന്നര്‍ ഇപ്പോള്‍ പേടിച്ചിരിക്കുകയാണ്. ആള്‍ക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ശുചിമുറികളിലാണ് പലപ്പോഴും ഒളി ക്യാമറ സ്ഥാപിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ശുചി മുറികള്‍ ഉപയോഗിക്കാന്‍ മിക്കവര്‍ക്കും പേടിയാണ്. ഏതു വിടവിലാണ് ക്യാമറ വെച്ചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തിലൊന്നും അറിയാന്‍ പറ്റില്ലല്ലൊ.
സമൂഹത്തില്‍ നീതി ന്യായം നടപ്പിലാക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കോടതി പോലും ഇപ്പോള്‍ സുരക്ഷിതമല്ലെന്ന് ഇടുക്കിയിലെ സംഭവം സൂചിപ്പിക്കുന്നു.
ജില്ലാ കോടതിയുടെ ശുചിമുറിയില്‍ നിന്നും ക്യാമറ കണ്ടെത്തി. ന്യായാധിപരെപ്പോലും വെറുതെ വിടാന്‍ ഉദ്ദേശ്യമില്ലെന്ന് വേണം കരുതാന്‍. ജില്ലാ കോടതിയില്‍ കോട്ടും ധരിച്ചുവരുന്നവരൊക്കെ ഇനി ശ്രദ്ധിച്ചേ പറ്റൂ. നിങ്ങളുടെ രഹസ്യ ഭാഗങ്ങള്‍ പകര്‍ത്താനായി ചിലരൊക്കെ ക്യാമറയുമായി ഇറങ്ങിയിട്ടുണ്ട്. ഒളിഞ്ഞ് നിന്ന് നോക്കുന്നതൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ക്യാമറകള്‍ വെയ്ക്കുന്നതാണ് ട്രന്‍ഡ്. കോടതിയില്‍ പോലും ക്യാമറകള്‍ സ്ഥാപിക്കാന്‍ മടിയില്ലാത്ത കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്.
ജില്ലാ കോടതിയില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന ശുചി മുറിയിലാണ് ഒളി ക്യാമറ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ ബാത്ത് റൂമില്‍ കയറിയ വനിതാ ജീവനക്കാരിയാണ് തോര്‍ത്തില്‍ പൊതിഞ്ഞ നിലയില്‍ പെന്‍ ക്യാമറ കണ്ടത്. ഫ്‌ളഷ് ടാങ്കിനു മുകളിലാണ് ക്യാമറ വെച്ചിരുന്നത്. തുടര്‍ന്ന് ജീവനക്കാരി വിവരം മറ്റുള്ളവരെ അറിയിച്ചു. മജിസ്റ്ററേറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മുട്ടം പോലീസ് ക്യാമറ കസ്റ്റഡിയില്‍ എടുത്തു. വില പിടിപ്പുള്ള ക്യാമറയാണെന്ന് പോലീസ് പറഞ്ഞു. ക്യാമറയില്‍ നിന്ന് വിരലടയാളം ശേഖരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ സേവനവും ഉപയോഗപ്പെടുത്തും.
https://www.facebook.com/Malayalivartha

























