അരൂര്‍ ദേശീയപാത അപകടം: മലയാളി ഉള്‍പ്പെടെ നാലുപേരെ കാണാതായി, തിരച്ചില്‍ തുടരുന്നു

ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് ബൊലേറോ വാന്‍ കായലിലേക്ക് മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ അഞ്ചുപേരെയാണ് കാണാതായത്. നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. മലയാളിയായ െ്രെഡവറേയും നേപ്പാളുകാരായ നാല് തൊഴിലാളികള്‍ക്കും വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്.
ബൊലേറൊ വാന്‍ ബുധനാഴ്ച രാത്രി 11 ഓടെ രക്ഷാദൗത്യസേന കണ്ടത്തെിയെങ്കിലും ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമായി. ഫയര്‍ഫോഴ്‌സിന്റെ 40 അംഗ സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
സാധാരണഗതിയിലുണ്ടാവുന്ന അപകടത്തില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് അരൂരിലുണ്ടായത്. വീതിയേറിയ വിശാല കായലിലേക്ക് മറിഞ്ഞ വാഹനം കണ്ടെത്താന്‍ ഇരുട്ടായിരുന്നു ഏറെ തടസ്സം.
ബുധനാഴ്ച വൈകീട്ട് 6.30ഓടെ ആരൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ കായലിലേക്ക് മറിയുന്നതുമാത്രമാണ് അപകടത്തിന് ദൃക്‌സാക്ഷികള്‍ കണ്ടിരുന്നത്. വേമ്പനാട്ടുകായലില്‍ 30 മീറ്ററോളം ആഴമുള്ള ഭാഗത്താണ് വാന്‍ പതിച്ചത്. സന്ധ്യക്ക് കായലില്‍ വീണ വാഹനം പൊടുന്നനെ മുങ്ങിപ്പോവുകയും ചെയ്തു.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അരൂര്‍ റെയില്‍വേ പാലത്തിന് സമീപത്തുനിന്നാണ് വാന്‍ കണ്ടെത്തിയത്.
വാനില്‍നിന്ന് ഒരാള്‍ നീന്തി രക്ഷപ്പെട്ടതുമാത്രമാണ് ഓടിയെത്തിയവര്‍ കണ്ടത്. അപകടസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിലിടപെടാന്‍ കാലതാമസമുണ്ടായതായി ആരോപണമുണ്ട്. അമിതവേഗത്തില്‍ വന്ന വാഹനം നടപ്പാതക്കുമുകളിലൂടെ കൈവരി തകര്‍ത്ത് വീഴുന്നതുകണ്ട് സമീപത്തെ പുതിയ പാലത്തിനടുത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ചത്തെുകയായിരുന്നു.
കോസ്റ്റ്ഗാര്‍ഡ് അടക്കമുള്ള രക്ഷാസംവിധാനങ്ങള്‍ എത്താന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അപകടമുണ്ടായി മണിക്കൂറുകള്‍ക്കുശേഷം 8.45നാണ് ഫയര്‍ഫോഴ്‌സ് താല്‍ക്കാലിക വെളിച്ചത്തിന് സൗകര്യമൊരുക്കിയത്. ഈ സമയമായപ്പോഴേക്കും കായലില്‍ വീണ വാഹനം ദൂരെ മാറിയിട്ടുണ്ടാകുമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha

























