പണം സ്വര്‍ണത്തിലേക്ക് മാറ്റി കള്ളപ്പണം വെളുപ്പിച്ചു ജ്വല്ലറി ഉടമകള്‍

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണമായി നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നവര്‍ ഇവ വെളുപ്പിക്കാന്‍ പല മാര്‍ഗങ്ങളും കണ്ടെത്തുകയാണ്.
പണം സ്വര്‍ണത്തിലേക്ക് മാറ്റിയാണ് തങ്ങളുടെ കള്ളപ്പണം ഒരുവിഭാഗംപേര്‍ വെളുപ്പിച്ചെടുക്കുന്നത്. പഴയ സ്വര്‍ണത്തിനുപോലും വന്‍ വില നല്‍കി വാങ്ങാന്‍ ആളുകളെത്തുകയാണ്.
നാട്ടിന്‍പുറത്തെ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. പവന് 30,000 രൂപമുതല്‍ 50,000 രൂപവരെ നല്‍കാന്‍ ഇവര്‍ തയ്യാറാണ്. അതീവ രഹസ്യമായി നടക്കുന്ന ഈ കച്ചവടത്തില്‍ ഇരട്ടിലാഭം കിട്ടുന്നതിനാല്‍ വീട്ടമ്മമാര്‍ക്കും ഉത്സാഹം.പണം പിന്നീട് കുടുംബാംഗങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപമാക്കും.
രണ്ടും മൂന്നും പവന്റെ മാലയോ മറ്റേതെങ്കിലും ആഭരണമോ ഉണ്ടെങ്കില്‍ അതിന് മൊത്തമായി ഒരുവില നിശ്ചയിക്കും. ഇടത്തരം കുടുംബങ്ങളിലാണ് ഇത്തരം കച്ചവടം നടക്കുന്നത്.
ചില ഇടപാടുകളില്‍ ഇടനിലക്കാരാണ് മുഴുവന്‍ ഇടപാടുകളും നിയന്ത്രിക്കുന്നത്. അതുകൊണ്ട് വില്പനക്കാര്‍ക്കും കള്ളപ്പണക്കാര്‍ ആരെന്ന് അറിയാനാകില്ല.
ചില ജ്വല്ലറികളിലും ഈ രീതിയില്‍ സ്വര്‍ണ വില്‍പന നടക്കുന്നുണ്ട്. ഒരു പവന് 8,000 രൂപയോളം അധികം കിട്ടുന്നതിനാല്‍ ജ്വല്ലറിക്കാര്‍ക്കും താത്പര്യമുണ്ട്. ഒന്നും രണ്ടും പവനില്‍ തുടങ്ങി 25 പവന്‍വരെ ചിലര്‍ വാങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha

























