തൊട്ടടുത്തുളള എടിഎം പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ: അറിയാന്‍ വഴിയുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഹോം പേജില്‍ ഒരുക്കിയ 'Find an ATM near you' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുളള എടിഎം കാണിച്ചു തരും.
: http://atmfinder.cms.com/atmfinder/ATMStatus.aspx
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സംസ്ഥാനവും സിറ്റിയും തിരഞ്ഞെടുക്കാന്‍ ചോദിക്കുന്നതാണ്. അങ്ങനെ ഇങട നിയന്ത്രിച്ച എടിഎമ്മുകളുടെ ഒരു ലിസ്റ്റ് വരുന്നതാണ്. ആ എടിംഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതില്‍ പണം ഉണ്ടോ എന്നെല്ലാം നിങ്ങള്‍ക്ക് ഇതില്‍ നിന്നും അറിയാവുന്നതാണ്.
സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഉളളവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഒരിടത്ത് തിരക്കാണെങ്കില്‍ തൊട്ടടുത്തുളള എടിഎം കൗണ്ടര്‍ കണ്ടെത്താനും ഫോണിലെ നാവിഗേഷന്‍ ടൂള്‍ ഉപയോഗിച്ച് അവിടേക്കുളള വഴി കണ്ടെത്താനും സാധിക്കുന്നു.
എടിഎം സ്ഥിതി ചെയ്യുന്ന സ്ഥലം, ഏതു ബാങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടെ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നതാണ്. നേരത്തെ എടിഎം സര്‍ച്ച് ചെയ്താല്‍ കാണിക്കുമെങ്കിലും ഹോംപേജില്‍ ഗൂഗിള്‍ ഈ സേവനം നല്‍കുന്നത് ഇതാദ്യമായാണ്.
https://www.facebook.com/Malayalivartha

























