എടിഎമ്മുകള്‍ കാലിയാകാന്‍ കാരണം; ആരോപണങ്ങളുമായ് ടിജി മോഹന്‍ ദാസ്

മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായത് നാട്ടിലെ സാധാരണ ജനങ്ങളാണ്. പലരും നിത്യച്ചെലവിനു പോലും പണം കണ്ടെത്താനാവാതെ നെട്ടോട്ടമോടുന്നു. ബാങ്കുകളിലും എടിഎമ്മു കളിലുമൊക്കെ നീണ്ട ക്യൂ ഇപ്പോഴും തുടരുകയാണ്. പല എടിഎമ്മുകളിലും പണം എത്താത്തതും ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ഇതിനിടെയാണ് എടിഎമ്മുകള്‍ കാലിയാകുന്നതിന്റെ കാരണം കണ്ടെത്തി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എടിഎമ്മുകളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ അഞ്ചും ആറും കാര്‍ഡുകള്‍ ഉപയോഗിച്ച് കാലിയാക്കുകയാണെന്നാണ് ടിജി മോഹന്‍ ദാസ് ട്വിറ്ററില്‍ കുറിച്ചത്. സംസ്ഥാനത്തെ എടിഎമ്മുകള്‍ കാലിയാകാന്‍ കാരണം കമ്മ്യൂണിസ്റ്റുകാരുടെ ഈ പ്രവര്‍ത്തിയാണ് കാരണമെന്നാണ് മോഹന്‍ ദാസ് ആരോപിക്കുന്നത്.
എടിഎമ്മുകള്‍ മാത്രമാണ് കാലിയാകുന്നത്. ബാങ്കില്‍ പണമില്ലാത്ത അവസ്ഥയില്ല. പണ്ട് എടിഎമ്മുകളില്ല, ബാങ്ക് രണ്ട് മണിവരെ മാത്രം. അന്നു നമ്മള്‍ എന്ത് ചെയ്തു? തൂങ്ങിചത്തോ എന്നും മോഹന്‍ ദാസ് വിവിധ ട്വീറ്റുകളിലൂടെ ചോദിക്കുന്നു. കള്ള് കട, റെയില്‍വേ സ്‌റ്റേഷന്‍, റേഷന്‍ കാര്‍ഡ്, വോട്ട് ഇതൊന്നും ക്യൂ അല്ലെ. എടിഎമ്മിന് മുന്നില്‍ മാത്രമെന്താ ബോധക്കേട് വരുന്നതെന്നും പുലിമുരുകന്‍ കാണാന്‍ അഞ്ച്മണിക്കൂര്‍ ക്യൂ നിന്നവര്‍ക്ക് ഇപ്പോള്‍ എടിഎമ്മിന് മുന്നില്‍ പത്ത് മിനിറ്റ് ക്യൂ നില്‍ക്കാന്‍ കഴിയുന്നില്ല എന്നും, തോമസ് ഐസക്കും ചാനലുകളും ചേര്‍ന്ന് ആളുകളെ ഭീഷണിപ്പെടുത്തി എടിഎമ്മിലേക്ക് ഓടിക്കുകയായിരുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























