നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായി അവിഹിത ബന്ധം തുടരവേ വേറൊരു കല്യാണം കഴിച്ചു; പീഡിപ്പിച്ചെന്ന പരാതിയില്‍ നവവരനെ പൊക്കി പൊലീസ്

ശരിക്കും ആര് ആരെയാണ് ചതിക്കുന്നതാവോ.അവിഹിത ബന്ധക്കാര്‍ക്കെല്ലാം ജീവിതത്തില്‍ എവിടെങ്കിലും വെച്ച് പണി ഉറപ്പാണ്. പാലിക്കാന്‍ പറ്റാത്ത ഉറപ്പാണെങ്കില്‍ നല്‍കാതിരുന്നുകൂടേ. അല്ലെങ്കില്‍ വല്ലാത്ത പണിയാകും. പ്രണയ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകുമ്പോള്‍ പീഡനമായി മാറുന്ന സംഭവം കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇത്തരമൊരു സംഭത്തിലേക്ക് ഒരെണ്ണം കൂടി പുറത്തുവന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായി അവിഹിത ബന്ധം തുടരവേ മറ്റൊരു വിവാഹം കഴിച്ച യുവാവാണ് ഒടുവില്‍പീഡന കേസില്‍ കുടുങ്ങിയത്. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം. വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റു ചെയ്തതും കോടതി റിമാന്‍ഡ് ചെയ്തതും.
പഴയങ്ങാടിയിലെ സ്വകാര്യ നേഴ്‌സിങ് സ്ഥാപനത്തിന്റെ ബസ് െ്രെഡവറും മട്ടാമ്പ്രം സ്വദേശിയുമായ ടി.അജയനെയാണ് റിമാന്റ് ചെയ്തത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ പത്തൊമ്പത് കാരിയുമായ പരിചയപ്പെട്ട അജയന്‍ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും നഗ്‌നഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
ഒരാഴ്ച മുമ്പ് കൊല്ലം സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. യുവാവ് വിവാഹം ചെയ്തുവെന്ന് വ്യക്തമായതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തളിപ്പറമ്പില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























