ഉര്‍വശിക്കു മാത്രമല്ല കെല്‍സക്കും ഭ്രാന്തെന്ന് കാണികള്‍

കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി അഥവാ കെല്‍സ സംസ്ഥാനത്ത് നടക്കുന്ന തോന്ന്യാസങ്ങള്‍ക്ക് കുട പിടിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണോ..? കേരള ഹൈക്കോടതിയുടെ എറണാകുളം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട സ്ഥാപനമാണ് കെല്‍സ. എന്നാല്‍ ഇതേ കെല്‍സയുടെ നേതൃത്വത്തില്‍ ചില മലയാളം ചാനലുകളില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തിനെതിരെ പരാതികള്‍ കുമിഞ്ഞു കൂടുന്നു. ഒടുവില്‍ സംഭവത്തില്‍ വനിതാകമ്മീഷനും ഇടപെട്ടു.
ഉര്‍വശി അവതാരകയായ കൈരളി ടിവി പരിപാടിയുടെ സംവിധായകന്‍ പി.ഒ മോഹനനാണ്. തിരുവന്തപുരം സ്വദേശിനിയായ ഒരു യുവതിയ്‌ക്കെതിരെ നവംബര്‍ 16 ബുധനാഴ്ച രാത്രി 7.30 ന് കൈരളി സംപ്രേഷണം ചെയ്ത ജീവിതം സാക്ഷി തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് യുവതി പരാതി നല്‍കി. ജീവിതം സാക്ഷിയുടെ പ്രൊമോട്ടര്‍മാര്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ്. കെല്‍സ നിയോഗിക്കുന്ന ന്യായാധിപ പാനലിന്റെ മുമ്പില്‍ നിന്നാണ് ഉര്‍വശി അഴിഞ്ഞാടിയത്.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് സിആര്‍പി എഫിലാണ് ജോലി. കഴിഞ്ഞ മാസം അവധിക്ക് വീട്ടിലെത്തിയ ഭര്‍ത്താവിനെ യുവതി വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ അയാള്‍ യുവതിയെയും മക്കളായ രണ്ട് പെണ്‍കുട്ടികളെയും മര്‍ദ്ദിച്ചു. യുവതിയുടെ പിതാവ് വിശിഷ്ട സേവാ മെഡല്‍ ലഭിച്ച റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടറാണ്. സംഭവം വിവാദമാക്കാതിരിക്കാനും വഷളാകാതിരിക്കാനുമായി പെണ്‍വീട്ടുകാര്‍ കേസിനു പോയില്ല. പയ്യന്‍ വീട്ടുകാരുമായി സംസാരം തുടര്‍ന്നു. ഇതിനിടയില്‍ പയ്യന്‍ തിരുവനന്തപുരത്തെത്തി കൈരളി ചാനലില്‍ ചെന്ന് ഭാര്യയ്‌ക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തി. ഭാര്യ ഇക്കാര്യം അറിഞ്ഞതേയില്ല. വിവരമറിയുന്നത് കൈരളി കണ്ടപ്പോള്‍. ഭാര്യയുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും കൈരളി കാണിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നാണ് യുവതിയുടെ പരാതി. യുവതി വനിതാകമ്മീഷന് പരാതി നല്‍കി.
കെല്‍സയിലെ ജഡ്ജിമാരുടെ സാന്നിധ്യത്തിലാണ് ഭര്‍ത്താവ് ഭാര്യയുടെ അസാന്നിധ്യത്തില്‍ അവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതും അവരുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ കാണിച്ചതും.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡറാണ് കെല്‍സയുടെ രക്ഷാധികാരി. കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് കെല്‍സയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ജില്ലാ ജഡ്ജി കെ സത്യനാണ് കെല്‍സയുടെ മെമ്പര്‍ സെക്രട്ടറി. ഉര്‍വശിയെ പോലൊരു അവതാരകയുടെ വിഭ്രാന്തി അനുസരിച്ച് തുള്ളാന്‍ ഇത്തരമൊരു സര്‍ക്കാര്‍ സ്ഥാപനം എന്തിനാണ് നിന്നു കൊടുക്കുന്നത്. അത് സര്‍ക്കാര്‍ പണത്തിന്റെ ദുരുപയോഗമല്ലേ...
അമൃത ടിവിയാണ് കെല്‍സയുടെ സഹകരണത്തോടെ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു അദാലത്ത് ആരംഭിച്ചത്. അദാലത്തുകള്‍ നടത്തേണ്ടത് ക്യാമറക്ക് മുന്നിലല്ലെന്ന് മനസിലാക്കാനുള്ള വിവേകം കെല്‍സക്കില്ലാതെ പോയത് അതിശയകരം തന്നെയാണ്. വീട്ടിലെ കാര്യങ്ങള്‍ വീട്ടില്‍ പറയേണ്ടതാണ്. നാട്ടില്‍ പറയേണ്ടതല്ല. അക്കാര്യം കെല്‍സ മനസിലാക്കേണ്ടതായിരുന്നു.
സ്വന്തം ദുഖങ്ങള്‍ ക്യാമറക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അത് ലക്ഷങ്ങള്‍ കണ്ടിരിക്കും. ചിലര്‍ പരിഹസിക്കും. ചിലര്‍ ചിരിക്കും അക്കാര്യം മനസിലാക്കാതിരിക്കുന്നവരാണ് ഇത്തരം ചതിക്കുഴികില്‍ അകപ്പെടുന്നത്. കൈരളിക്ക് സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കാം. എന്നാല്‍ കെല്‍സക്ക് അതുപാടില്ല. അതിനാല്‍ കെല്‍സയെ പോലൊരു സ്ഥാപനം ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രചരണത്തിനായി നിന്നു കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha

























