സര്‍ക്കാര്‍ അഭിഭാഷകര്‍ക്കിടയില്‍ അഴിമതി സര്‍വത്ര, നെയ്യാറ്റിന്‍കര സംഭവം വാല്‍ത്തുമ്പ് മാത്രം

കോടതിയില്‍ കൈക്കൂലി വാങ്ങിയതിന് മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്ക് ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചതോടെ സംസ്ഥാനത്തെ കോടതികളില്‍ നടക്കുന്ന കോഴ ഇടപാടുകളാണ് പുറംലോകം അറിഞ്ഞത്. എന്നാല്‍ അഭിഭാഷകരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാരും ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ എടുത്തിട്ടില്ല.
സംസ്ഥാനത്തെ നീതി ന്യായ കോടതികള്‍ സാധാരണ അഭിഭാഷകരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അഴിമതി നിലമായിട്ട് വര്‍ഷങ്ങളായി. ലക്ഷങ്ങളും കോടികളുമാണ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് നല്‍കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ക്കുന്ന കേസില്‍ കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം നല്‍കാം. പക്ഷെ സര്‍ക്കാര്‍ അഭിഭാഷകര്‍ സമ്മതിക്കണം,. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൈക്കൂലി നല്‍കിയാല്‍ അവര്‍ കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും.
ചില കോടതികളിലെങ്കിലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കാസര്‍കോട് തൂങ്ങി മരിച്ച ന്യായാധിപന്‍ ഒരുദാഹരണം മാത്രം. അദ്ദേഹം കാസര്‍ഗോഡ് ബാറിലെ അഭിഭാഷകര്‍ക്കൊപ്പമാണ് സുള്ള്യയില്‍ ചെന്നത്. അദ്ദേഹം മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. മദ്യപിച്ചാലും ഇല്ലെങ്കിലും സുള്ളു പോലൊരു അന്യ സംസ്ഥാനത്ത് അഭിഭാഷകര്‍ക്കൊപ്പം ന്യായാധിപന്‍ പോയത് ദുരൂഹത തന്നെയാണ്. ഇതിനിടയില്‍ ന്യായാധിപനെ മര്‍ദ്ദിച്ചവരുമായി ന്യായാധിപനൊപ്പം ഉണ്ടായിരുന്ന അഭിഭാഷകര്‍ക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. അഭിഭാഷകര്‍ കേസു ജയിക്കാനായി ഏത് അടവും പയറ്റും. ന്യായാധിപനരെ സ്വാധീനിക്കാന്‍ അഭിഭാഷകരും കക്ഷികളും ശ്രമിച്ചതായി ഹൈക്കോടതി ജഡ്ജിമാര്‍ തന്നെ വെളിപ്പെടുത്തിയ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്.
നെയ്യാറ്റിന്‍കര കോടതിയില്‍ .യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഷാജുദീന്‍ പ്രോസിക്യൂട്ടറായിരുന്നത്. തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ സുരേഷ് എന്ന വ്യക്തിയില്‍ നിന്നും ഒന്നരലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് ശിക്ഷ. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നാലുവര്‍ഷവും കൂടിയ ശിക്ഷ പത്തു വര്‍ഷവുമായി ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യ ശിക്ഷാവിധിയാണ് ഇത്.
2014 ഡിസംബര്‍ 18 നാണ് സംഭവം ഉണ്ടായത്. പാറശാല സുരേഷ് ജുവലറിയില്‍ എഴു കിലോ സ്വര്‍ണം കളവു പോയിരുന്നു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സ്വര്‍ണം കണ്ടെടുത്തെങ്കിലും സ്വര്‍ണം ഉപയോഗിച്ച് ഷാജുദീന്‍ കാശുണ്ടാക്കിയെന്നാമ് ആരോപണം.
കോടതികളിലെത്തുന്ന കേസുകള്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെ സംബന്ധിച്ചിടത്തോളം ചാകരകൊയ്ത്താണ്. വാദിക്കുവേണ്ടി നില്‍ക്കാനും തെറ്റു കുറ്റങ്ങള്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനുമാണ് സര്‍ക്കാര്‍, പ്ലീഡര്‍മാരെ നിയമിക്കുന്നത്. എന്നാല്‍ പ്ലീഡര്‍മാര്‍ പലപ്പോഴും പ്രതിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം വ്യാപകമാണ്.
അഭിഭാഷകരില്‍ നിന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരെ കണ്ടെത്തുന്നത്. ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് പ്ലീഡര്‍മാര്‍ നിയമിതരാകുന്നത്. പ്രാദേശിക രാഷ്ട്രീയ കക്ഷികളും മന്ത്രിമാരും ഇത്തരത്തില്‍ കോഴ വാങ്ങാറുമ്ട്. പ്ലീഡര്‍മാരുടെ കോഴ കാര്യത്തില്‍ കക്ഷി വ്യത്യാസമില്ല . ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അവരുടെ സഹയാത്രികരെ പ്ലീഡര്‍മാരായി നിയമിക്കാറുണ്ട്. പ്ലീഡര്‍ നിയമനത്തില്‍ തെറ്റിന് യാതൊരു സ്ഥാനവുമില്ല,. മികച്ച അഭിഭാഷകര്‍ ഒരിക്കലും പ്ലീഡര്‍മാരായി നിയമിതരാകാറുമില്ല., ഹൈക്കോടതിയിലും ഇതു തന്നെയാണ് സ്ഥിതി. കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കാനുള്ള പ്രധാന കാരണവും പ്ലീഡര്‍മാരുടെ കഴിവില്ലായ്മയാണ്. ഒടുവില്‍ നിരന്തരം കേസുകള്‍ തോല്‍ക്കുമ്പോള്‍ കേസ് നടത്താനറിയുന്നവരെ സര്‍ക്കാര്‍ പുറത്തു നിന്നും നിയമിക്കാറാണ് പതിവ്. അതും ലക്ഷങ്ങള്‍ നല്‍കി.
പ്രതികളും സര്‍ക്കാര്‍ പ്ലീഡര്‍മാരും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയം ഉണ്ടാകാറില്ല. ദിപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് മാത്രമാണ് എല്ലാവരുടെയും അജണ്ട.
https://www.facebook.com/Malayalivartha

























