സഹകരണസമരത്തില്‍ കോണ്‍ഗ്രസിനെ പിണറായി വരുതിയിലാക്കി:ആരോരുമറിയാതെ കേരളത്തില്‍ ബിജെപി പ്രതിപക്ഷമായി

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദൂരവ്യാപകമായ ഒരു രാഷ്ട്രീയ സഖ്യത്തിന് കേരളത്തില്‍ നാന്ദി കുറിച്ചത് അധികമാരും അറിഞ്ഞില്ല. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള വലതുപക്ഷവും ഒന്നായി തീരുകയും പ്രതിപക്ഷമായി അക്ഷരാര്‍ത്ഥത്തില്‍ ബിജെപി മാറുകയും ചെയ്തു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതോടെ ബിജെപി കേരളത്തലില്‍ ചുവടുറപ്പിക്കുകയായിരുന്നു. അതേസമയം സഹകരണ ബാങ്കുകളിലുള്ള സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും നബാര്‍ഡ് വഴി സഹകരണ ബാങ്കുകളില്‍ കുടൂതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.
അതേ സമയം സഹകരണ ബാങ്കുകളിലെ കള്ളപ്പണക്കാരെ കേന്ദ്ര സര്‍ക്കാര്‍ പിടികൂടും, സഹകരണ ബാങ്കുകളില്‍ 80 കോടിയോളം രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. നിക്ഷേപകര്‍ ആരെന്ന് സഹകരണ സംഘങ്ങള്‍ വ്യക്തമാക്കുന്നില്ല. അത്തരം സംഘങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ ബാങ്കുകളിലെ കള്ളന്മാരെ പിടിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സംഘങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പില്‍ നല്‍കേണ്ടതില്ലെന്ന് ഒരിക്കലും ഹൈക്കോടതി ഉത്തരവിടുകയില്ല.
സഹകരണ പ്രതിസന്ധിയില്‍ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ലാവ്‌ലിന്‍ കേസില്‍ തുലാസിലാടി നില്‍ക്കുന്ന പിണറായി വിജയന്റെ ഭാവിയിലും ഉടന്‍ ഒരു തീരുമാനമുണ്ടായേക്കും. സാധാരണക്കാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കേന്ദ്രസര്‍ക്കാരിനറിയാം. കാരണം ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാത്തവരാണ് കള്ളപ്പണക്കാരുടെ ധാര്‍ഷ്ട്യം കണ്ട് ജീവിക്കാന്‍ നിവൃത്തിയില്ലാത്തവരായി തീര്‍ന്നത്.
നരേന്ദ്രമോഡിക്കെതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഫലം കാണാന്‍ സാധ്യതയില്ല. ഉമ്മന്‍ചാണ്ടിയും സംഘവും പിണറായിക്കൊപ്പം ചേര്‍ന്നതാണ് പിണറായിക്ക് വിനയായി തീര്‍ന്നത്. ഉമ്മന്‍ചാണ്ടി രംഗത്തു വരുമ്പോള്‍ തന്നെ കേരളീയര്‍ക്ക് സംശയം തുടങ്ങും
ധനമന്ത്രി തോമസ് ഐസക്കിന്റെ കാര്യവും പരുങ്ങലിലാവും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും നിര്‍ലോഭമായ പിന്തുണയാണ് സര്‍ക്കാരിനു ലഭിച്ചു കൊണ്ടിരുന്നത്. ട്രഷറി പൂട്ടാതെ കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളസര്‍ക്കാരിനു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന ധനസഹായം കാരണമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ധനവരവ് നില്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ബിജെപി നേതൃത്വത്തിന്റെ നിവേദനത്തിനു മേല്‍ വൈകാതെ ചില തീരുമാനങ്ങള്‍ ഉണ്ടായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്, കേരളത്തിലെ സര്‍വകക്ഷി സംഘത്തോട് കേന്ദ്ര ധനമന്ത്രിയെ കാണാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ സൗകര്യമില്ലെന്ന് കേരളം പറഞ്ഞ പശ്ചാത്തലത്തില്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ പിന്തുണയും കേരളത്തിനു ലഭിക്കില്ല.
നോട്ടു പിന്‍വലിക്കലിലൂടെ നരേന്ദ്രമോഡിക്ക് ലഭിച്ച ഇമേജ് കേരളത്തിലെ ബിജെപി മുതലാക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ രാജഗോപാലിന് പുറമെ കൂടുതല്‍ എംഎല്‍എമാരെ ജയിപ്പിക്കാനും സാധിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപി കരുത്തു തെളിയിക്കും. പത്തു വര്‍ഷം കൊണ്ട് കേരളത്തില്‍ നിര്‍ണായ ശക്തിയായി തീരാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha



























