Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഗീത ഐസക്കിനെ പിന്തുടര്‍ന്ന് കുത്തുന്നു; ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും ഇടയുന്നു

27 NOVEMBER 2016 09:53 AM IST
മലയാളി വാര്‍ത്ത

ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും ഇടയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടത്തിയ ചില നിരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത് ഡോ. തോമസ് ഐസക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് മുഖ്യമന്ത്രി സംശയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഐസക്കിനുള്ള അപ്രമാദിത്യമാണ് മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുന്നത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ ഗീതാഗോപിനാഥിന് അവകാശമുണ്ടെന്ന പിണറായിയുടെ പ്രസ്താവന ഐസക്ക് പക്ഷത്തിനേറ്റ തിരിച്ചടിയായി മാറി. അതിനിടെ ഗീതയുടെ അഭിപ്രായം നരേന്ദ്രമോദിക്ക് അനുകൂലമായ പശ്ചാത്തലത്തില്‍ അവരെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിലും ശക്തമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും സി.പി.എം. ജനറല്‍ സെക്രട്ടറിയും തമ്മില്‍ ആശയവിനിമയം നടത്തിയതായി അറിയുന്നു. പിണറായി സര്‍ക്കാര്‍ നരേന്ദ്രമോദിയെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്നാണ് ഐസക്ക് അനുകൂലികള്‍ രഹസ്യമായി പറയുന്നത്. എന്നാല്‍ അക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഐസക്ക് അനുകൂലികള്‍ക്ക് കഴിയുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവിനെ നീക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കാന്‍ സാധ്യതയില്ല. അങ്ങനെ നിര്‍ദ്ദേശം നല്‍കിയാലും അത് പിണറായി വിജയന്‍ അംഗീകരിക്കാന്‍ തരമില്ല. യച്ചൂരിയും പിണറായിയും തമ്മിലുള്ള ബന്ധം ദൃഢതരമല്ല. ഗീതാഗോപിനാഥ് തന്റെ സാമ്പത്തിക ഉപദേഷ്ടാവ് മാത്രമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെന്നും പിണറായി പറയുന്നു.
ഗീതാഗോപിനാഥിന്റെ വിഷയം നിരന്തരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ തോമസ് ഐസക്കിന്റെ കരങ്ങള്‍ ഉണ്ടെന്നുതന്നെയാണ് പിണറായിക്ക് സംശയം. താന്‍ വലിയ സാമ്പത്തിക വിദഗ്ദ്ധനായുള്ളപ്പോള്‍ ഗീതയെ ഉപദേഷ്ടാവായി നിയമിച്ചതിലാണ് ഐസക്കിന് അസ്‌കിത. അത് വളര്‍ന്നു വളര്‍ന്ന് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏതായാലും വിവാദം കൊഴുക്കുമ്പോള്‍ ഗീതാഗോപിനാഥിനാണോ പിണറായിക്കാണോ അബദ്ധം സംഭവിക്കുന്നതെന്ന് കണ്ടറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (2 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (2 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends