കോടിക്കണക്കിനു രൂപയുടെ ടെലിഫോണ്‍ പോസ്റ്റുകള്‍ വഴിയരികില്‍; പാമ്പുകള്‍ക്ക് താവളമായി
ബി എസ് എന്‍ എല്‍ കേബിളുകള്‍ മണ്ണിനടിയില്‍ കൂടി ഇടുന്നതിനു മുന്‍പേ ലൈനുകള്‍ പോകാനായി സ്ഥാപിച്ച പോസ്റ്റുകള്‍ അനാഥമായി കിടക്കുന്നു നാടെങ്ങും. പറമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ ഇപ്പോള്‍ പാമ്പുകളും മറ്റു ജീവികളും സ്ഥിരതാമസമാക്കാരാണ് പതിവ്. കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ ആണ് വെറുതെ കിടന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്.
ജീവനക്കാര്‍ ഉപേക്ഷിച്ച തൂണില്‍ കയറിയ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ ചിറക്കടവ് അമ്ബലത്തിനു സമീപം തീമ്ബള്ളില്‍ ശ്രീധരന്‍ നായരുടെ പുരയിടത്തില്‍ നിന്ന് പിടികൂടി. പാമ്പുപിടുത്തത്തില്‍ വൈദഗ്ധ്യമുള്ള മരങ്ങാട്ടുപിള്ളി സ്വദേശി ജോസാണ് പാമ്പുകളെ പിടികൂടിയത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം. നേരത്തെ മുതല്‍ മൂര്‍ഖന്റെ സാന്നിധ്യം വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. പറമ്പില്‍ കിടന്ന പോസ്റ്റിനുള്ളിലേക്ക് പാമ്പുകള്‍ കയറിയതു കണ്ടതോടെ ഇരുവശവും അടച്ച ശേഷം വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജോസ് പാമ്പുകളെ പിടികൂടി. ഇവയെ വനംവകുപ്പിനു കൈമാറും.
https://www.facebook.com/Malayalivartha