മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക പോലീസിന്റെ പുതിയ ബാച്ച് ഇന്ന് ശബരിമലയിലെത്തും.
സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1500ലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പന്ത്രണ്ട് ഡി.വൈ.എസ്.പിമാരുടെയും മുപ്പത് സി.ഐ.മാരുടെയും നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. പമ്പയില്‍ 1100ലധികം പോലീസുകാരാണ് സുരക്ഷയൊരുക്കുന്നത്.് തീര്‍ഥാടകരുടെ സേവകരെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും വാക്കുകളില്‍പോലും മര്യാദകാട്ടണമെന്നും പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞു.
ഡ്യൂട്ടി സമയത്ത് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസിന് നിര്‍ദേശമുണ്ട്. മുപ്പത്തിരണ്ട് സര്‍ക്കാര്‍ വകുപ്പുകളെയും സന്നിധാനത്തെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha