കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ സാധാരണ പങ്കെടുക്കാറില്ല. എന്നാൽ മലയാളിയായ ആത്മീയ പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിനെ മാത്രമല്ല രഹസ്യാന്വേഷണ വിഭാഗത്തെ ആകെ അമ്പരപ്പിച്ച ഒരു സാന്നിധ്യമായിരുന്നു ഇത്. കാന്തപുരവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അജിത് ഡോവൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കാന്തപുരം പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയത് തികച്ചും സൗഹാർദ്ദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കാന്തപുരവും അജിത് ഡോവലും കണ്ടുമുട്ടിയതിൽ ചില പ്രത്യേകമാനങ്ങളാണ് രാഷ്ട്രീയ കേരളം കാണുന്നത്. പ്രധാനമന്ത്രി സവിശേഷമായ ചില കാര്യങ്ങൾ കാന്തപുരവുമായി
ചർച്ച ചെയ്തിട്ടുണ്ട് അതിന്റെ വിശദാംശങ്ങൾ ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എന്നാലും 2026 നടക്കുന്ന കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ഈ കൂടിക്കാഴ്ചയ്ക്ക് അത്രയധികം അടുപ്പമുണ്ട്.
രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്നും ജയിക്കുന്നത് മുസ്ലീം ലീഗിന്റെയും മുസ്ലീങ്ങളുടെയും പിന്തുണയോടെയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളായി എത്തുന്ന ഇവർക്ക് ലീഗ് വലിയ പിന്തുണയാണ് നൽകുന്നത്. ഇത് ബി ജെ പിക്ക് വലിയ അലോസരമാണ്സൃഷ്ടിക്കുന്നത്.മുസ്ലീം പിന്തുണയില്ലെങ്കിൽ ഇവർ വയനാട്ടിൽ നിന്നും പരാജയപ്പെടുമെന്ന് ബി ജെ പിക്കറിയാം. കാന്തപുരം ലീഗുമായി അടുപ്പം സൂക്ഷിക്കുന്നയാളല്ല. പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും ഒപ്പമാണ് കാന്തപുരത്തിന്റെ യാത്ര. മോദിയുടെ ലക്ഷ്യം കോൺഗ്രസാണ്. സി പി എം അല്ല. പ്രിയങ്കയെ തറപറ്റിക്കണമെങ്കിൽ മോദിക്ക് കാന്തപുരത്തിന്റെ സഹായം വേണം.അജിത് ഡോവലിന് അറിയേണ്ടത് രാജ്യത്തിന് പുറത്തുനിന്നും ഒരു വിഭാഗത്തിന്റെ അക്കൗണ്ടിലേക്ക് വരുന്ന കോടികളാണ്.അതിന്റെ വിശദാംശങ്ങൾ സുരക്ഷാ ഉപദേഷ്ടാവ് തേടിയെന്നാണ് മനസിലാക്കേണ്ടത്.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്. മോദിയെ കണ്ടിറങ്ങിയ കാന്തപുരം മോദി ഭക്തനായി മാറിയെന്നാണ് വർത്തമാനം.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്ഐആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സർവകലാശാല മലപ്പുറം സെന്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായി. രാജ്യാന്തര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അഭിനന്ദിച്ചു.ഇന്ത്യയിൽ മുസ്ലീം സമുദായം യാതൊരുവിധ പ്രതിസന്ധിയും നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേരളത്തിൽ നിന്നും ഒരു സുന്നി വിഭാഗം നേതാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.
'പ്രധാനമന്ത്രിയെ കാണുകയും സംസാരിക്കുകയും ചെയ്തതിൽ ഏറെ സന്തോഷം. രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ചുള്ള പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. എങ്കിലും സമുദായവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ആശങ്ക അറിയിക്കുകയും ചെയ്തു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങളിലുള്ള ആശങ്കയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളിലെ അവ്യക്തതകൾ ചർച്ചയായി. സമുദായത്തിന്റെ സുരക്ഷയും വിദ്യാഭ്യാസ പുരോഗതിയും കൂടിക്കാഴ്ചയിൽ വിഷയമായി.' കാന്തപുരം പറഞ്ഞു
കാന്തപുരവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചിരുന്നു. വിവിധ സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ കാന്തപുരം നൽകുന്ന സംഭാവനകൾ ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം കുറിച്ചു.
'മനുഷ്യർക്കെഔാപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് പുനഃസ്ഥാപിക്കണമെന്നും, ന്യൂനപക്ഷ വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ അടുത്തിടപഴകേണ്ടതിന്റെ ആവശ്യകതയും സംസാര വിഷയമായതായി കാന്തപുരം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ബറേലി സംഭവത്തിലുൾപ്പെടെ നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും ഉത്തരേന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ദക്ഷിണേന്ത്യയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസുകൾ എന്നിവയും ചർച്ചയായി. ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ആഗോള ഇടപെടലുകളും പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
ഭാരതത്തിൽ മുസ്‌ലിംകൾക്ക് യാതൊരു തടസവുമില്ല. ഒരു പ്രയാസവുമില്ല. മദ്രസകൾ, അറബിക് കോളജുകൾ, പള്ളികൾ എല്ലാം നടക്കുന്നുണ്ട്. ഒന്നിനും ഒരു പ്രയാസവുമില്ല. അങ്ങനെയാണ് എന്റെ അറിവിലുള്ളത്.എല്ലാവർക്കും വിദ്യാഭാസം നൽകണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോളജുകളും മറ്റും ആവശ്യമുണ്ട്. ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ആശുപത്രികളും മറ്റും വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു . ബംഗ്ലാദേശിനെ കുറിച്ച് എനിക്കറിയില്ല. എന്നാൽ ലോകത്തെല്ലായിടത്തും ശാന്തിയും സമാധാനവും ഉണ്ടാവണം. ഇതിനു വേണ്ടതെല്ലാം ചെയ്യും. അമേരിക്കയും ഇറാനും തമ്മിലുള്ളതും അവസാനിപ്പിക്കണം. മനുഷ്യത്വത്തെ മുകളിൽവച്ച് ബാക്കിയുള്ളതെല്ലാം താഴെ വയ്ക്കണം.
കാന്തപുരം സർക്കാരിനും മുഹമ്മദ് റിയാസിനും വിശ്വസ്തനാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ അവസാനിച്ചത് അങ്ങനെയാണ്. സർക്കാരും സി പി എമ്മും കാന്തപുരത്തിന് പിന്നിൽ എന്തിനും തയ്യാറായി നിൽക്കുമ്പോൾ എന്ത് അന്വേഷണം?
കാന്തപുരത്തെ പോലെ പവർഫുള്ളായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലില്ല. വലതിലും ഇടതിലും പിടുത്തമുണ്ടെങ്കിലും സി പി എമ്മിൻ്റെ ആളാണ് അദ്ദേഹം. ഏത് പ്രവർത്തനം നടത്തിയാലും തന്നെ സംരക്ഷിക്കാൻ ആളുണ്ടെന്ന് അദ്ദേഹത്തിനറിയാം.
പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് പോലും ശരിയായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നില്ല. ആദ്യം ഗുരുതരമെന്നും പിന്നീട് തൃപ്തികരമെന്നുമാണ് വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴും പരിക്കേറ്റവരുടെ അവസ്ഥ എന്താണെന്ന് തങ്ങൾക്ക് വ്യക്തമല്ലെന്ന് ബന്ധുക്കൾ പറയുന്നു.
മര്‍ക്കസ് നോളെജ് സിറ്റി നിര്‍മിക്കുന്നത് ഭൂമി തരം മാറ്റിയാണെന്ന് തുടക്കത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. ചില പത്രങ്ങളിൽ വാർത്ത വന്നെങ്കിലും നിമിഷ വേഗതയിൽ മുങ്ങി. ഇതിനിടയിൽ സർക്കാർ ഇടപെട്ടതായി ആരോപണമുണ്ട്.
കോഴിക്കോടുകാരനായ മരുമകൻെറ ഉജ്ജ്വല വിജയത്തിന് കാരണക്കാരായവരിൽ ഒരാളാണ് കാന്തപുരം. റവന്യുമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് ഭൂമി തരം മാറ്റൽ വിവാദം അവസാനിപ്പിച്ചു നൽകി. ജില്ലാ അധികാരികളും മറ്റും ചടുല വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്.
അതിനു പിന്നാലെയാണ് കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം. കാന്തപുരത്തിന് വേണ്ടി നിയമങ്ങൾ വഴി മാറുമെന്ന് ജില്ലാ ഉദ്യോഗസ്ഥർക്കറിയാം. അതു കൊണ്ടു തന്നെ അവർ തന്ത്രപരമായ നിശബ്ദത പുലർത്തി.
ഇതേ കാന്തപുരത്തെ തന്നെയാണ് ബി ജെ പിയും ഉപയോഗിക്കുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാക്കളെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കണമെങ്കിൽ കാന്തപുരത്തിന്റെ സഹായം വേണമെന്ന് ബി ജെ പിക്ക് അറിയാം. അജിത് ഡോവലിന്റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത് എന്നതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രാധാന്യം വളരെവലുതായിരിക്കും.
അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തർക്ക ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിൻസിപ്പല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്ത ഗ്രാമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലുള്ള ഗ്രാമത്തില്‍ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം. 1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ് അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍ .
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ദർസ് ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നിലനിർത്തുമ്പോൾ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്വം നല്കിയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്.
കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ് ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ് സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും അദ്ദേഹം തുടരുന്നു.
1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷത്തോളം ആ സ്ഥാനത് തുടര്ന്നു. .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുൻകൈ എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ് സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗൾഫ് രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗൾഫ് രാജ്യങ്ങളിലെ നിരന്തര സന്ദർശകനാണ് കാന്തപുരം . ഇതിന് പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ് ,ജോർദാൻ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതർക്കിടയില്‍ പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്. കാന്തപുരവുമായി നടന്ന സംഭാഷണത്തിനൊടുവിൽ അജിത് ഡോവൽ പ്രധാനമന്ത്രിക്ക് നൽകുന്ന പ്രൊപ്പോസലിൽ 2026 ലെ കേരള നിയമസഭാ തെരഞ്ഞടുപ്പിലുളള കൃത്യമായ പ്രവർത്തന അജണ്ട ഉണ്ടായിരിക്കും.കഴിഞ്ഞയാഴ്ച തലസ്ഥാനത്തുണ്ടായിരുന്ന അജിത് ഡോവലിന് കേരളത്തിന്റെ പൾസ് നന്നായറിയാം.
.
https://www.facebook.com/Malayalivartha


























