Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍

18 FEBRUARY 2026 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇറാനു ചുറ്റും യുഎസ് സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം വർധിപ്പിച്ചിരിക്കയാണ്  യുഎസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം യുദ്ധവിമാനങ്ങളാണ് യുഎസ് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ വിന്യസിച്ചിട്ടുള്ള  യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പുകൾ തുടർച്ചയായി നൽകുമ്പോൾ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അമേരിക്കയെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. യുഎസ് യുദ്ധക്കപ്പലുകൾ മുക്കുമെന്ന് ഖമേനി അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു.

കൈവിരല്‍ കാഞ്ചിയിലുണ്ട്, ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അമേരിക്കയ്ക്ക് ഇറാന്‍ സേനാമേധാവിയുടെ ഈ താക്കീത് . രണ്ടാമത്തെ പടക്കപ്പലും ഇറാന്‍ തീരത്തേക്ക് അയച്ചാണ് അമേരിക്ക ഇതിനോടു പ്രതികരിച്ചത്. ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ്.

രണ്ട് രാജ്യങ്ങളുടെയും സൈനികശേഷി പരിശോധിക്കുമ്പോൾ, ഓരോരുത്തർക്കും അവരുടേതായ ശക്തികളും ദൗർബല്യങ്ങളുമുണ്ട്. അമേരിക്കക്ക് സാങ്കേതികവിദ്യയിലും വ്യോമാക്രമണങ്ങളിലും വ്യക്തമായ ആധിപത്യമുണ്ടെങ്കിൽ,   ബാലിസ്റ്റിക്, ക്രൂയിസ് മിസൈൽശേഷിയാണ് ഇറാന്‍റെ കരുത്ത്.   ആവനാഴിയില്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പടക്കോപ്പുകള്‍ നിരവധിയുണ്ട്. ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ അത് ആഗോളതലത്തിലുണ്ടാക്കാനിയുള്ള  പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.    

സൈനീകശേഷിയില്‍ അമേരിക്കന്‍ പടയുടെ സമീപത്തൊന്നും ഇറാന്‍ എത്തില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്‍ നിസാരക്കാരല്ല.  അതില്‍  വജ്രായുധം എന്ന് പറയാവുന്നത്  ബാലിസ്റ്റിക് മിസൈലുകള്‍ തന്നെ. 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഖുറംഷഹർ, സെജ്ജിൽ എന്നീ രണ്ട് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇവരുടെ കുന്തമുനകളാണ്. ഏറ്റവും പ്രഹരശേഷി കൂടിയ അള്‍ട്രാ ഹെവി ലോങ്റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍. ഖുറംഷഹർ എന്ന മിസൈലിന് 1500 മുതൽ 1,800 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. ആകാശത്ത് വച്ച് തന്നെ നിരവധി ഭാഗങ്ങളായി ചിതറാനുള്ള ശേഷി പ്രത്യേകതയാണ്. 16 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പൊടുന്നനെ വ്യാപിക്കും. ഇവയില്‍ ഓരോന്നിലും കിലോകണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയിരിക്കും. പലതായി ചിതറുന്നതിനാൽ ശത്രുവിന്റേ മേല്‍ തീമഴ പെയ്യിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിക്കും. അള്‍ട്രാ–ഹെവി പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഈ ആയുധത്തെ അമേരിക്ക ഭയന്നേ പറ്റൂ. സെജ്ജിൽ മിസൈലുകളില്‍ ദ്രാവക ഇന്ധനത്തിന് പകരം ഖര ഇന്ധനം (solid-fuel) ഉപയോഗിക്കുന്നതിലൂടെ വിക്ഷേപണ ശേഷിയ്ക്ക് അതിവേഗം കൈവരുന്നു. ഏകദേശം 700 കിലോഗ്രാം ഭാരം വഹിക്കാൻ ഇതിന് കഴിയും. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സാങ്കേതിക വിദ്യ. നേരത്തെ ഇസ്രയേല്‍ ഈ ആയുധത്തിന്റെ ചൂട് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും ഭയമുണ്ട് .

ഇറാന്‍റെ മറ്റൊരു അത്യാധുനിക മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് എമാദും ഘദ്റും. ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകം. വേഗതയിലും ശക്തിയിലും കേമന്‍. 1700 കിലോമീറ്ററാണ് പരിധി. തീര്‍ന്നില്ല, ഇറാന്‍റെ  അതിവിപുലമായ മിസൈല്‍ ശേഖരത്തില്‍ അപകടകാരികള്‍ ഇനിയുമുണ്ട്. ഹജ് ക്വസേം, ഖെയ്ബര്‍ ഷെഖാന്‍ തുടങ്ങിയ മിസൈലുകള്‍ അതീവഅപകടകാരികളാണെന്നു പ്രതിരോധവിധഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

 ഇറാന്‍റെ  ആയുധശേഖരത്തിലെ എടുത്ത പറയേണ്ട മിസൈലാണ് ഫത്താ മിസൈല്‍. ശബ്ദത്തിന്‍റെ അഞ്ചിരട്ടി വേഗത. റഡാറുകളുടെ കണ്ണുവെട്ടിക്കാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അനായാസം മറികടക്കാനും ഫത്താ മിസൈലിനു പ്രത്യേക കഴിവുണ്ട്.  ഹൈപ്പർസോണിക് ഗ്ലൈഡ് ശേഷിയാണിതിന്. സേനയിലെ ഇറാനിയന്‍ അഭ്ദുതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈല്‍ കൂടിയാണിത്. 'വിജയി' എന്നർത്ഥം വരുന്ന ഫത്താ മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിച്ചേരാനും ശത്രുരാജ്യങ്ങളുടെ വ്യേമപ്രതിരോധ സംവിധാനങ്ങളിലേക്ക് തുളച്ചു കയറാനും  ശേഷിയുള്ളവയാണ്.

 
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ മിസൈൽ ശേഖരവുമുള്ള രാജ്യമാണ് ഇറാന്‍. വിവിധ തരത്തിലുള്ള 20 ലധികം ബാലിസ്റ്റിക് മിസൈലുകളും നിരവധി ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നതാണ് ഇറാന്റെ ആയുധശേഖരം. ഷഹാബ്-1, ഷഹാബ്-2, ഖിയാം-1, ഹോർമുസ് സീരീസ്, ഷഹാബ്-3, ഗദർ-110, ഖൈബർ-ഷെക്കാൻ തുടങ്ങിയവ ഇറാന്റെ പ്രധാന മിസൈലുകളിൽ ചിലതു മാത്രമാണ്.


അതേസമയം  ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ ഇപ്പോൾ പശ്ചിമേഷ്യയിലേക്ക് അമേരിക്ക അയച്ചിരിക്കയാണ് . വെനിസ്വേലയ്‌ക്കെതിരായ ഓപ്പറേഷനിൽ പങ്കെടുത്ത അതേ യുദ്ധക്കപ്പലാണിത്.
യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അനുബന്ധ കപ്പലുകളും കരീബിയൻ കടലിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുകൂടി മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയാണെന്ന് നാവിക സേന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. യുഎസ്എസ് മഹൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളോടൊപ്പമാണ് ഫോർഡിന്റെ യാത്രയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.  

 മുമ്പ് യുഎസ് തങ്ങളുടെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ഗൾഫിൽ വിന്യസിച്ചിരുന്നു.

യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണും മറ്റൊരു അപകടകരമായ യുദ്ധക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് വിന്യസിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ യുദ്ധക്കപ്പലിനും തയ്യാറായിരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ ഈ ഫ്ലോട്ടിംഗ് കോട്ട യുഎസ്എയിലെ വിർജീനിയ തീരത്ത് പരിശീലന അഭ്യാസങ്ങൾ പൂർത്തിയാക്കുകയാണ്. രണ്ട് യുദ്ധക്കപ്പലുകളുടെയും വിന്യാസം ഇറാന്   തലവേദനയാകുമെന്ന് സംശയമില്ല.

മാത്രമല്ല F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സ്വതന്ത്ര ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം ഫൈറ്റർ ജെറ്റുകൾ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു . അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥർ ജനീവയിൽ രണ്ടാമത്തെ പരോക്ഷ ആണവ ചർച്ചകൾ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.n

മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുമ്പോഴും നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുവിഭാഗവും നൽകുന്ന സൂചന. ജനീവയിൽ നടന്ന ചർച്ചകൾ ക്രിയാത്മകമാണെന്നും ചില കാര്യങ്ങളിൽ ധാരണയിലെത്തിയതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാറെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി മടങ്ങിവരാമെന്ന് ഇറാൻ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്.

ചർച്ചകൾ ഗൗരവമേറിയതും പോസിറ്റീവും ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മുൻപത്തെ യോഗത്തേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയായതായും അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

എന്നാൽ ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കില്ലെന്നും ഒരു പാത തുറന്നുകിട്ടി എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. സൈനിക സമ്മർദ്ദവും നയതന്ത്ര നീക്കങ്ങളും ഒരേസമയം പരീക്ഷിക്കുകയാണ് അമേരിക്ക. ഇരു രാജ്യങ്ങളുടെയും പക്കലുള്ള ആയുധങ്ങളുടെ കരുത്തിലല്ല സമാധാനത്തിലാണ് ലോകത്തിന്‍റെ പ്രതീക്ഷയത്രയും.... 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (8 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (55 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends