കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍

പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. വിലവര്‍ധനവ് തടയാന്‍ അരിവ്യാപാരികളുടെയും മില്ലുടമകളുടെയും അടിയന്തിരയോഗം വിളിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍.
വില നാല്പതിലേക്ക് കുതിക്കുന്നത് ആന്ധ്രയില്‍ നിന്നുള്ള ലോബിയുടെ നീക്കമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജയഅരിയുടെ വില നിയന്ത്രിക്കന്‍ മില്ലുടമകളുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മില്ലുടമകളുടെ യോഗത്തിന് മുന്നോടിയായി അരിവ്യാപാരികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
ആന്ധ്രയില്‍ നിന്നുള്ള ജയഅരിയുടെ പ്രധാനവില്പന കേന്ദ്രം കേരളമാണ്. കേരളം അരിവാങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെ മില്ലുടകള്‍ പ്രതിസന്ധിയിലാവും.ഈ സാഹചര്യ മുതലെടുത്തുന്ന ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കുതിച്ചുയര്‍ന്ന വില സര്‍ക്കാര്‍ ചര്‍ച്ച നടത്തിയാണ് നിയന്ത്രിച്ചത്.
https://www.facebook.com/Malayalivartha