വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്‍മാരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

പത്തനാപുരത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 20 അയ്യപ്പ ഭക്തന്‍മാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന വാന്‍ അര്‍ധരാത്രിയിലാണ് ലോറിയുമായി കൂട്ടിയിടിച്ചത്. 13 പേരെ പുലര്‍ച്ചെ 2.30നും 7 പേരെ രാവിലെ ഏഴുമണിക്കുമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്
വാന്‍ ഡ്രൈവറും പാലക്കാട് സ്വദേശിയുമായ ചന്ദ്രന് (56) സാരമായ പരിക്കുള്ളതിനാല്‍ അഡ്മിറ്റാക്കി. 4 പേരെ സ്വദേശത്തെ ആശുപത്രികളിലേക്ക് മാറ്റി. നിസാര പരിക്കേറ്റ ബാക്കിയുള്ളവര്‍ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha