Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കുമളി ടൗണില്‍ വന്‍ കവര്‍ച്ച; പണവും ആഭരണങ്ങളുമടക്കും 30 ലക്ഷത്തിന്റെ നഷ്ടം

08 JANUARY 2017 02:03 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കാശ്!മീരി കരകൗശല ശാലയില്‍ വന്‍ കവര്‍ച്ച. 50,000 രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളുമടക്കും മുപ്പത് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കുമളി തേക്കടി റോഡിലുള്ള ചോള ആര്‍ട്‌സ് എംപോറിയത്തിലാണ് മോഷണം നടന്നത്.കാശ്!മീര്‍ സ്വദേശികളുടേതാണ് സ്ഥാപനം. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് കടക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
35 മിനിറ്റോളം മോഷ്ടാവ് കടക്കുള്ളില്‍ ചെലവഴിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കടയുടെ ഷട്ടര്‍ തകര്‍ത്ത ശേഷം തുണികള്‍ അടുക്കി വച്ചിരുന്ന അലമാരയുടെ ഒരു വശം പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് മേശ തുറന്ന് പണം അപഹരിച്ചു. സമീപത്തെ വില കൂടിയ ആഭരണങ്ങള്‍ മാത്രം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് കുത്തിപ്പൊളിച്ച് സാധനങ്ങള്‍ എടുത്തു.വിലകൂടിയ കല്ലുകള്‍ പതിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഡയമണ്ടുകളും മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്തായി വില കുറഞ്ഞ ആഭരണങ്ങള്‍ വച്ചിരുന്ന ഷെല്‍ഫുകള്‍ തുറക്കാന്‍ ശ്രമിച്ചതുമില്ല. മങ്കി ക്യാപ്പ് വച്ച് അകത്തു കടന്ന മോഷ്ടാവ് സാധനങ്ങള്‍ എടുത്ത് പല തവണ അകത്തേക്കു കടന്ന ഭാഗത്തേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ സമയം രണ്ടു പേര്‍ റോഡരികില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തെ ക്യമറയിലും പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് നായയെ എത്തിച്ചിരുന്നു. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പോലും കൃത്യമായി നീരീക്ഷിച്ച ശേഷമേ കാശ്!മീരികള്‍ കടക്കുള്ളിലേക്ക് കടത്താറുള്ളൂ. അതിനാല്‍ കടയുമായി നല്ല പരിചയമുള്ളവരോ സാധനം വാങ്ങാനെന്ന പേരിലെത്തി വിശദമായ നിരീക്ഷണം നടത്തിയവരോ ആകാം മോഷ്ടാക്കളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടക്കുള്ളിലെയും തേക്കടിക്കവലയില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെയും ദൃശ്യങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (5 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (13 minutes ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (27 minutes ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (32 minutes ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (53 minutes ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (1 hour ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (1 hour ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (1 hour ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (3 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (5 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (5 hours ago)

Malayali Vartha Recommends