Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?

25 NOVEMBER 2026 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല

സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നിയന്ത്രിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് മേലുള്ള സമ്മർദവും ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം. അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കി രാജ്യത്തിന് സാമ്പത്തികമായി കരുത്തുപകരണമെന്നായിരുന്നു മോദിയുടെ അഭ്യർഥന. അതിലേക്ക് കാര്യങ്ങൾ അടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

ജനുവരി മാസത്തിൽ ഒരു പവൻ സ്വർണത്തിന് 1.31 ലക്ഷം രൂപ. നവംബർ എത്തിയപ്പോൾ അതേ സ്വർണത്തിന് വില 90,400 രൂപ. കേൾക്കുമ്പോൾ വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. സ്വർണവിലയിലെ കുതിപ്പ് കണ്ട് ഇനി സ്വർണം വാങ്ങാൻ കഴിയില്ലെന്ന് കരുതിയവർക്ക് മുന്നിൽ ഇപ്പോൾ അപ്രതീക്ഷിതമായൊരു കാഴ്ച. വില കുത്തനെ താഴേക്ക്. സ്വർണം മൂക്കിടിച്ചു വീഴുകയാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടം പോലെ സ്വർണവിലയും ഇപ്പോൾ നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിക്കുന്നു.

ഇന്ന് കേരളത്തിലെ സ്വർണവിപണിയിൽ സംഭവിച്ചത് വലിയൊരു തകർച്ചയാണ്. രാവിലെ തന്നെ പവന് 2,360 രൂപ കുറഞ്ഞ് വില 91,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയുമായി. എന്നാൽ അതുകൊണ്ടും ഇടിവ് അവസാനിച്ചില്ല. ഉച്ചയായപ്പോൾ വീണ്ടും വില താഴേക്ക്. ഗ്രാമിന് 120 രൂപ കൂടി കുറഞ്ഞു. പവന് വീണ്ടും 960 രൂപയുടെ ഇടിവ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,400 രൂപയായി. ഒറ്റ ദിവസം രണ്ടു തവണയായി പവന് കുറഞ്ഞത് 3,320 രൂപ. 2025 നവംബർ 10-ന് ശേഷം ആദ്യമായാണ് കേരളത്തിൽ സ്വർണവില വീണ്ടും 90,000 രൂപയുടെ റേഞ്ചിലെത്തുന്നത്.

ജനുവരി 29-ലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ ഈ മാറ്റത്തിന്റെ ആഴം മനസ്സിലാകും. അന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. ഗ്രാമിന് 16,395 രൂപയും. ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അവിടെനിന്നാണ് ഇപ്പോൾ വില 90,400 രൂപയിലേക്ക് കൂപ്പുകുത്തിയത്. പവന് 40,760 രൂപയുടെ കുറവ്. ഏകദേശം 31 ശതമാനത്തിന്റെ ഇടിവ്. സ്വർണം വാങ്ങാൻ പണം മാറ്റിവെച്ചിരുന്നവർക്ക് ആശ്വാസം നൽകുന്ന കണക്കാണിത്. എന്നാൽ ഉയർന്ന വിലയിൽ സ്വർണം വാങ്ങി നിക്ഷേപിച്ചവർക്ക് വലിയ തിരിച്ചടിയും.

വില ഇത്രയും താഴാൻ കാരണം എന്താണ്. അതിന് ഉത്തരം തേടുമ്പോൾ കേരളത്തിലെ സ്വർണക്കടകളിൽ മാത്രം നോക്കിയാൽ പോരാ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും വിലയെ സ്വാധീനിക്കുന്നത്. അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയർത്താനുള്ള സാധ്യത ശക്തമായതാണ് ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണം. പണപ്പെരുപ്പം ഉയരാനുള്ള സൂചനകൾ വന്നതോടെ അമേരിക്കൻ ഡോളർ സൂചികയും ട്രഷറി ബോണ്ട് യീൽഡും ശക്തിപ്പെട്ടു. ഡോളറിലും ബോണ്ടുകളിലും നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം കിട്ടുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പണം പിൻവലിക്കാൻ തുടങ്ങി. സ്വർണത്തിന് നിക്ഷേപമെന്ന നിലയിലും ആഭരണമെന്ന നിലയിലുമുള്ള ആവശ്യകതയെ ഇത് ബാധിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 3,600 ഡോളറിന് മുകളിൽനിന്ന് താഴേക്ക് പതിച്ചു. നവംബർ 25 ഉച്ചയോടെ ഇത് 3,532 ഡോളറിലെത്തി. ഇന്ത്യൻ രൂപയും ഡോളറിനെതിരെ ശക്തിപ്പെട്ടത് ആഭ്യന്തര സ്വർണവില കുറയാൻ സഹായിച്ചു. രൂപയുടെ മൂല്യം കൂടുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കുറയും. അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും ഉണ്ടാകും.

ഇനി വില എത്രത്തോളം താഴും എന്നതിലാണ് വിപണിയുടെ ശ്രദ്ധ. അന്താരാഷ്ട്ര വില ഔൺസിന് 3,500 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിൽ പവൻവില 85,000 രൂപയിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തൽ. എന്നാൽ ഇത് ഉറപ്പായ പ്രവചനമല്ല. അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും ഡോളറിന്റെ നീക്കവും അന്താരാഷ്ട്ര വിപണിയിലെ ആവശ്യകതയുമെല്ലാം വിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഇടിവ് തുടരുമോ അതോ വീണ്ടും തിരിച്ചുകയറ്റമുണ്ടാകുമോ എന്നത് പ്രവചനാതീതമാണ്.

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയൊരു പ്രതീക്ഷയാണ് ഈ വിലയിടിവ് നൽകുന്നത്. പക്ഷേ പവന് 90,400 രൂപ എന്നത് സ്വർണത്തിന്റെ അടിസ്ഥാന വില മാത്രമാണ്. പണിക്കൂലിയും ജിഎസ്ടിയും മറ്റ് ചാർജുകളും കൂടി വരുമ്പോൾ ആഭരണം വാങ്ങാനുള്ള തുക വീണ്ടും ഉയരും. അതിനാൽ വില 90,000 രൂപയുടെ അടുത്തെത്തിയെന്ന് കരുതി അതേ തുകയ്ക്ക് പവൻ ആഭരണം ലഭിക്കില്ല.

ഒരുകാലത്ത് സുരക്ഷിത നിക്ഷേപമെന്ന് കരുതി സ്വർണത്തിലേക്ക് പണം ഒഴുക്കിയവർ ഇന്ന് വിലയുടെ ഓരോ നീക്കവും ഉറ്റുനോക്കുകയാണ്. ഒരു ദിവസം കുതിച്ചുയരുന്ന വില അടുത്ത ദിവസം ആയിരങ്ങൾ താഴേക്ക്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ പോലെ സ്വർണവും ഇപ്പോൾ നിക്ഷേപകരെ പരീക്ഷിക്കുന്നു. ഒന്നര ലക്ഷത്തിലേക്ക് കുതിക്കുമെന്ന് ഭയപ്പെടുത്തിയ സ്വർണം ഇപ്പോൾ 90,000 രൂപയുടെ പടിവാതിൽക്കൽ. പക്ഷേ സ്വർണവിലയുടെ കാര്യത്തിൽ ഇനി പറയാൻ പോകുന്നത് അന്താരാഷ്ട്ര വിപണിയും ഡോളറും അമേരിക്കൻ പലിശനിരക്കുമാണ്. സ്വർണവിപണിയിൽ അടുത്ത ദിവസങ്ങൾ നിർണായകമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 minutes ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (17 minutes ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (48 minutes ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (1 hour ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (2 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (2 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (2 hours ago)

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും  (2 hours ago)

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി  (2 hours ago)

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല  (3 hours ago)

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്  (3 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...  (3 hours ago)

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends