Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വൈവാഹിക തര്‍ക്കങ്ങളുടെ സ്വന്തം നാട്; കേരളത്തില്‍ തീര്‍പ്പാക്കാനുള്ളത് 52,446 കേസുകള്‍

09 JANUARY 2017 01:15 PM IST
മലയാളി വാര്‍ത്ത

വിവാഹസംബന്ധിയായ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലെന്ന് നീതിന്യായ വകുപ്പിന്റെ കണക്ക്. 52,000ത്തിലേറെ വിവാഹതര്‍ക്ക കേസുകളാണ് കേരളത്തിലെ കുടുംബകോടതികളില്‍ നിലവിലുള്ളത്. 2016 നവംബര്‍ വരെയുള്ള കണക്കാണിത്. ഈ ഗണത്തിലെ ആദ്യ 10 സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളത്തിന്റെ സ്ഥാനം. 19 സംസ്ഥാനങ്ങളിലായി തീര്‍പ്പു കാത്തുകിടക്കുന്ന കുടുംബകോടതികളിലെ കേസുകളിലേതിനേക്കാള്‍ കൂടുതലാണ് കേരളത്തില്‍ മാത്രമുള്ളതെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ വരുന്ന കേരളത്തില്‍ യു.പി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

2013ല്‍ കേരളത്തിലെ 28 കുടുംബകോടതികളിലായി 43,914 കേസുകളും 2014ല്‍ 53,564ഉം 2015ല്‍ 51,288ഉം കേസുകളും തീര്‍പ്പാക്കിയിട്ടുണ്ട്. നിലവില്‍ 52,446 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഈ പട്ടികയില്‍ മുന്നിലായിരുന്ന തമിഴ്‌നാടിനെ മറികടന്നാണ് കേരളം ഒന്നാമതത്തെിയത്. ഇപ്പോള്‍ തമിഴ്‌നാട് 37,618 കേസുമായി അഞ്ചാം സ്ഥാനത്താണ്. കേരളത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യയുള്ള ബിഹാറാണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശ് മൂന്നാം സ്ഥാനത്തും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യു.പിയില്‍ 76 കുടുംബകോടതികളിലായി 5,466 കേസുകള്‍ മാത്രമാണുള്ളത്. ഹിമാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍പോലും ഇല്ലെന്ന് നീതിന്യായ വകുപ്പ് പറയുന്നു. വിവാഹമോചനത്തിനു പുറമെ കുട്ടികളുടെ സംരക്ഷണാവകാശം, ജീവനാംശം, വൈവാഹികജീവിതത്തിലെ അവകാശങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കുടുംബകോടതികളില്‍ പരിഗണിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (57 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends