Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കൂട്ടുകാരന്റെ അമ്മയ്ക്ക് യുവതി ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കത്ത് തരംഗമാകുന്നു

09 JANUARY 2017 09:32 PM IST
മലയാളി വാര്‍ത്ത

കൂട്ടുകാരന്റെ അമ്മയ്ക്ക് യുവതി ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ആഷ്മി സോമന്‍ എന്ന യുവതി എഴുതിയ കത്താണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുതുവല്‍സര രാവില്‍ ബങ്കളൂരു നഗരത്തില്‍ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിഷേധങ്ങളും നിരവധി എതിര്‍പ്പുകളും വന്ന് കൊണ്ടിരിക്കുകയാണ്. ഇനി മേലില്‍ ഒരു പെണ്ണൂം ആണിന്റെ ബല പരീക്ഷണങ്ങള്‍ക്ക് അടിമപ്പെടരുതെന്നും പെണ്ണ് ഒരു വില്‍പന ചരക്കോ ലൈംഗിക ഉപകരണമോ അല്ലെന്നും എല്ലാ അമ്മമാരും സ്വന്തം ആണ്‍ മക്കളെ പറഞ്ഞ് മനസ്സിലാക്കണം എന്ന ഉദ്ദേഷത്തോടെയാണ് ആഷ്മി ഇത് എഴുതിയത്. കൂട്ടുകാരന്റ് അമ്മക്ക് എഴുതുന്നതായിട്ടാണ് ആഷ്മി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കത്തിന്റെ പൂര്‍ണ രൂപം വായിക്കാം
അമ്മേ..
അമ്മക്ക് സുഖമെന്ന് കരുതുന്നു.അമ്മയുടെ മോനും സുഖം തന്നെ അല്ലേ...വളരെ കാലമായി പറയണം എന്ന് കരുതുന്ന ഒരു കാര്യം പറയാന്‍ ആണീ കത്ത് എഴുതുന്നത്..
കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ഇന്ത്യയുടെ വലിയ സിറ്റികളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അമ്മ കണ്ടിട്ടുണ്ടാകുമല്ലോ. എത്ര സ്ത്രീകള് ആണല്ലേ അമ്മേ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് .. സ്ത്രീകളുടെ വസ്ത്രധാരണം കൊണ്ടാണ് ആക്രമങ്ങള്‍ നടക്കുന്നത് എന്ന് വാദിക്കുന്ന ആള്‍ക്കാര്‍ ആണമ്മേ കൂടുതലും. അപ്പോള്‍ രണ്ട് വയസ്സുള്ള നമ്മുടെ അമ്മുവിനെയും പിന്നെ അന്നൊരു ദിവസം പത്രത്തില്‍ കണ്ട മുത്തശ്ശിയെയും ഡ്രസ്സ് ശരിയല്ലാത്ത കൊണ്ടാണോ അവര് ഉപദ്രവിച്ചിട്ടുണ്ടാകുക.. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ ആ ചേട്ടന്‍ എന്റെ നെഞ്ചില്‍ അമര്‍ത്തിയപ്പോള്‍ എനിക്ക് വേദനിച്ച് കരഞ്ഞപ്പോള്‍ അമ്മയല്ലേ ഓടി വന്നത്.. നീയെന്താടാ കാണിക്കുന്നത് എന്ന് പറഞ് അയാളെ വഴക്ക് പറഞ്ഞത് അമ്മയല്ലേ..

ഇനി ഒറ്റക്ക് നടക്കരുത്, പെണ്‍കുട്ടികളായാല്‍ വേറെ ആരെക്കൊണ്ടും ശരീരഭാഗങ്ങളില്‍ തൊടീപ്പിക്കരുത് എന്നൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നില്ലേ.. എനിക്കന്ന് എത്ര സന്തോഷമായീന്നോ. എന്റെ അമ്മയെപ്പോലെ സ്‌നേഹിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയോടും എനിക്ക് സ്‌നേഹമായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ അവന്‍ ഒരുപാട് മാറിപ്പോയി അമ്മേ. ഇന്നവന്‍ എന്നെ കാണുന്നത് വേറെ രീതിയില്‍ ആണ്. അവന്റെ നോട്ടങ്ങള്‍ അവന്റെ ചലനങ്ങള്‍ എല്ലാം മാറിപ്പോയി. എന്റെ പഴയ കൂട്ടുകാരനെ അല്ല അവന്‍ ഇന്ന്. ഒറ്റക്ക് നടക്കരുത്, പെണ്‍കുട്ടികളായാല്‍ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ അന്ന് അമ്മ എന്നെ പറഞ്ഞു പഠിക്കുമ്‌ബോള്‍ അവനെയും പഠിപ്പിക്കാമായിരുന്നില്ലേ പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന.. അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്... അവളിലെ വ്യക്തിത്വത്തെ ബഹുമാനിക്കണമെന്ന്, അമ്മ അന്ന് അത് ചെയ്തുരുന്നെങ്കില്‍ ഇന്നവന്‍ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ.

അമ്മക്കറിയോ എന്റെ റൂമിലെ ഒരു കുട്ടി ഉണ്ട്, മീനു. അവള്‍ രാത്രിയില്‍ എന്നും കരച്ചില്‍ ആണമ്മേ. എന്ത് കൊണ്ടാണെന്നറിയോ സ്വന്തം സഹോദരനെ പോലെ കണ്ട ബന്ധു അവളോട് അപമര്യാദയായി പെരുമാറി. അവള്‍ ഇതുവരെ ആയിട്ടും അത് വീട്ടില്‍ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അവളുടെ അനിയത്തിയേയും ഉപദ്രവിക്കുമെന്ന് അയാള് ഭീഷണിപ്പെടുത്തി. പാവം അവള് ഉറങ്ങിയിട്ട് എത്ര നാളായി എന്ന് അറിയുമോ..പഠിക്കാന്‍ പോലും കഴിയുന്നില്ല അവള്‍ക്ക്. എനിക്കറിയാം ഞാനും അവളും മാത്രമല്ല ഇങ്ങനെ അതിക്രമങ്ങള്‍ക്ക് വിധേയര്‍ ആയിട്ടുള്ളത് എന്ന്,

ഞങ്ങളെ അടങ്ങി ഒതുങ്ങി നടക്കാനും, സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ വക്കാനും, രാത്രികള്‍ക്ക് മുന്നേ വീട്ടില്‍ കയറാനും,എല്ലാം സഹിക്കാനും ക്ഷമിക്കാനും കൃത്യമായി എല്ലാ അമ്മമാരും പഠിപ്പിക്കുന്നുണ്ടല്ലോ, സൗമ്യയും ജിഷയും നിര്ഭയയും ആവര്‍ത്തിക്കുമ്‌ബോള്‍ ഞങ്ങളുടെ കുരുക്കിന്റെ മുറുക്ക് കൂട്ടുന്നുണ്ടല്ലോ. ഞങ്ങളെ പഠിപ്പിക്കുന്നതിന്റെ ഒരംശം എങ്കിലും അമ്മയുടെ മകനെപ്പോലുള്ള മകന്മ്മാരെ പഠിപ്പിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കും വര്ണങ്ങളെ സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ലേ? ഞങ്ങള്‍ക്കും ഞങ്ങളുടേതായ ഒരിടം ഈ സമൂഹത്തില്‍ ഉണ്ടാവുമായിരുന്നില്ലേ ?

ഞങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ ആകാമായിരുന്നില്ലേ? ഞാനും ഒരിക്കല്‍ ഒരമ്മയാകും. അന്ന് എന്റെ മകനെ സ്ത്രീയെ ബഹുമാനിക്കാന്‍ ആയിരിക്കും ഞാന്‍ ആദ്യം പഠിപ്പിക്കുക. എന്റെ മകളെ പൊരുതി മുന്നേറാനും
അമ്മയോടെനിക്ക് ദേഷ്യം ഒന്നും ഇല്ല. നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയാം. അവനെ ഇനിയെങ്കിലും അമ്മ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീ ഒരു ചരക്ക് മാത്രമല്ല എന്ന. സമൂഹത്തില്‍ അവരും നിര്‍ഭയരായി ജീവിക്കട്ടെ എന്ന ഇരുട്ട് പടര്‍ന്നു കയറുന്ന ലോകത്ത് ഒരിത്തിരി വെളിച്ചമാകാന്‍ പറയണം അവനോട്. അവനെപ്പോലുള്ള ഒരുപാട് അവന്‍മ്മാരോട്.

നിര്‍ത്തുന്നു
ഒത്തിരി സ്‌നേഹത്തോടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (56 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends