Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആറു കോടിയോളം രൂപ തട്ടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

10 JANUARY 2017 11:57 AM IST
മലയാളി വാര്‍ത്ത

തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ആറു കോടിയോളം രൂപ തട്ടിയെടുത്തെന്ന വെളിപ്പെടുത്തലുമായി പ്രമുഖ വ്യവസായിയും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന ട്രസ്റ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് 5.83 കോടി രൂപ മേനക ഗാന്ധി തട്ടിയെടുത്തുവെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം. പ്രസ്തുത വിഷയത്തില്‍ മേനക ഗാന്ധി രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേനക ഗാന്ധി രാജിവയ്ക്കുവാന്‍ തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി ഇടപെട്ടു കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നും ചിറ്റിലപ്പള്ളി പറഞ്ഞു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലൂടെയാണ് ചിറ്റിലപ്പള്ളി കേന്ദ്രമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

മേനകാ ഗാന്ധി 1989-91 കാലയളവില്‍ ജനതാദള്‍ മന്ത്രിസഭയിലെ പരിസ്ഥിതിവനം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അനിമല്‍ വെല്‍ഫെയര്‍ എന്ന ഒരു പ്രത്യേക ഡിവിഷന്‍ തന്റെ മന്ത്രാലയത്തില്‍ രൂപീകരിച്ചിരുന്നു. ഇതിനു മുമ്പ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. അതിനിടയില്‍ മേനക ഗാന്ധി വേറൊരു ഡിവിഷന്‍ രൂപീകരിച്ചതു ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം.

പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) എന്ന പേരില്‍ 1992-ല്‍ ഒരു ട്രസ്റ്റുണ്ടാക്കുകയും അതിന്റെ ചെയര്‍പേഴ്‌സണ്‍ ആയി മേനകാഗാന്ധി സ്വയം അവരോധിതയാകുകയുമുണ്ടായി. മൃഗക്ഷേമ പദ്ധതികള്‍ക്കു സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുന്നതിനായിട്ടായിരുന്നു ഈ നീക്കം. ഈ ട്രസ്റ്റ് വഴി നായ്ക്കളുടെ വന്ധ്യംകരണത്തിനും മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 5.83 കോടിയുടെ സമ്പത്തിക സഹായം മേനകാഗാന്ധി സ്വന്തമാക്കുകയായിരുന്നുവെന്നാണ് ചിറ്റിലപ്പള്ളിയുടെ ആരോപണം. ഈ തുക ക്രമവിരുദ്ധമായാണ് മേനക ഗാന്ധി സ്വന്തമാക്കിയതെന്നു വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയില്‍നിന്നു വ്യക്തമാണെന്നും ചിറ്റിലപ്പള്ളി സൂചിപ്പിച്ചു.

തെരുവുനായ സംരക്ഷണത്തിന്റെ പേരില്‍ സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍നിന്നു പോലും ഫണ്ടുകള്‍ ചോര്‍ത്തിയിരുന്നുവെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേനക ഗാന്ധി കാലാകാലങ്ങളില്‍ ഓരോ വകുപ്പുകള്‍ മാറിയപ്പോഴും ആ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത അനിമല്‍ വെല്‍ഫെയര്‍ ഡിവിഷനെ തന്റെ കീഴിലാക്കുവാന്‍ ഉത്സാഹം കാണിക്കുകയായിരുന്നു. ഇതുതന്നെ അഴിമതി നടത്തിയെന്നുള്ളതിന്റെ പ്രത്യക്ഷതെളിവാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.

2001-ല്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും വംശവര്‍ധന തടയുന്നതിനുമെന്ന പേരില്‍ എബിസി (ഡോഗ്‌സ്) നിയമം രൂപീകരിച്ചു നടപ്പാക്കിയതു സ്വാര്‍ഥതാത്പര്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എബിസി നിയമം പാസാക്കുന്നതിനു മുമ്പുതന്നെ മേനക ഗാന്ധി ചേയര്‍പേഴ്‌സണായ പിഎഫ്എ ട്രസ്റ്റിന് ഇക്കാര്യങ്ങള്‍ക്കായി പണം അനുവദിച്ചു നല്‍കിയിരുന്നുവെന്നുള്ള കാര്യവും ചിറ്റിലപ്പള്ളി ചൂണ്ടിക്കാട്ടി. ഈ ധനസഹായത്തെ ന്യായീകരിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നിയമം നടപ്പിലാക്കുവാന്‍ മേനകഗാന്ധി മുന്‍കൈ എടുത്തതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (58 minutes ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (1 hour ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (2 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (5 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends