കണ്ണീരില്‍ തെല്ലാശ്വാസം... ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; സ്വാശ്രയ കോളേജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ വിദഗ്ധ സമിതി

ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. വിദ്യാഭ്യാസമന്ത്രിക്കാണ് സമിതിയുടെ ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha