തടവുകാരന് വയറുവേദന, പുറത്തു വന്നത് മൊബൈല്‍

വഴിതെറ്റികയറിപ്പോയതാ സാറേ. വയറുവേദന അനുഭവപ്പെട്ട വിയ്യൂര്‍ ജയിലിലെ തടവുകാരന്റെ വയര്‍ കഴുകിയപ്പോള്‍ കിട്ടിയത് മൊബൈല്‍ ഫോണ്‍. മലദ്വാരത്തിലൊളിപ്പിച്ച് മൊബൈല്‍ ഫോണ്‍ ജയിലിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ വയറ്റിലേയ്ക്ക് കയറിപ്പോയതാണ് ആശുപത്രിയില്‍ പുറത്തെടുത്തത്. നോര്‍ത്ത് പറവൂര്‍ കാഞ്ഞിരപറമ്പില്‍ വീട്ടില്‍ അല്‍സാദിനെ വയറുവേദനയെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്തോ കുടുങ്ങിയതായി കണ്ടെത്തി. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് മൊബൈല്‍ ഫോണാണെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് വയറു കഴുകി പുറത്തെടുത്തു. ചികിത്സയിലുള്ള അല്‍സാദ് അടുത്ത ദിവസം ആശുപത്രി വിടും. ജയിലിലെ ബി ബ്ലോക്കിലെ തടവുകാരനായ അല്‍സാദിനെ കഴിഞ്ഞ ആറിനു പറവൂരിലെ കോടതിയിലെ വിചാരണക്ക് കൊണ്ടു പോയിരുന്നു. ഇരുപതിലധികം കേസുകളില്‍ ഉള്‍പ്പെട്ട അല്‍സാദിന് ഇവിടെ നിന്നാകണം മൊബൈല്‍ ഫോണ്‍ ലഭിച്ചതെന്നാണ് കരുതുന്നത്. ഇയാള്‍ രണ്ടു വര്‍ഷമായി വിയ്യൂര്‍ ജയിലിലുണ്ട്. ജയിലിലെ സുരക്ഷാ പരിശോധനകള്‍ കാര്യക്ഷമല്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. രണ്ടു പോലീസുകാര്‍ മാത്രമാണ് പുറത്തു നിന്നെത്തുന്ന തടവുകാരെ പരിശോധിക്കാനുള്ളത്. ദേഹ പരിശോധനയ്ക്ക് സ്‌കാനര്‍ പോലുള്ള സംവിധാനങ്ങള്‍ ജയിലില്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha