മകരവിളക്ക് ദിനത്തില്‍ അയ്യപ്പ വിഗംഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്ക് ദിനത്തില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് യാത്രയ്ക്ക് തുടക്കമാകുക. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് ഘോഷയാത്രാസംഘം മകരവിളക്ക് ദിവസമായ ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഒരു മണിയ്ക്ക് പന്തളം രാജപ്രതിനിധി പി.ജി.ശശികുമാര്‍ വര്‍മയുടെ നേതൃത്വത്തില്‍ ഘോഷയാത്ര ആരംഭിക്കും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് തിരുവാഭരണപേടകം വഹിക്കുക. പതിമൂന്നംഗ പല്ലക്ക് വാഹക സംഘവും ഭക്തരും യാത്രയെ അനുഗമിക്കും. ഈ സമയം ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കും.
ആഭരണപ്പെട്ടി പുറത്തെടുക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാകരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണികണ്ഠനാല്‍ത്തറയിലാണ് ആദ്യ സ്വീകരണം. മൂന്ന് ദിവസത്തെ യാത്രയില്‍ പതിനഞ്ച് ക്ഷേത്രങ്ങളില്‍ തിരുവാഭരണം ദര്‍ശിക്കാനുള്ള അവസരമുണ്ടാകും. നിരവധിയിടങ്ങളില്‍ സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത പാതയിലൂെട സഞ്ചരിച്ച് തിരുവാഭരണ ഘോഷയാത്രാ സംഘം മകരവിളക്ക് ദിവസം അഞ്ച് മണിയോടെ സന്നിധാനത്തെത്തും.
https://www.facebook.com/Malayalivartha