വിദ്യാര്‍ഥിനി സോനയുടെ തിരോധാനത്തില്‍ ദുരൂഹത

കോഴിക്കോട് കോടഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി സോനയുടെ തിരോധാനത്തില്‍ ദുരൂഹത. പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ മംഗലാപുരം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കോടഞ്ചേരി പൊലീസ് ക്യാംപ് ചെയ്യുകയാണ്.
കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് സോന. സ്‌പെഷല്‍ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നിന് സ്‌കൂളിലേക്ക് പോയതാണ്. പിന്നെ, തിരിച്ചു വന്നിട്ടില്ല. സോനയുടെ സഹോദരിയും ഇതേസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. അന്ന്, സ്‌കൂളില്‍ സ്‌പെഷല്‍ക്ലാസ് ഉണ്ടായിരുന്നില്ല. അമ്മ ബിനയുടെ പരാതിയില്‍ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിതാവ് സിബി വിദേശത്താണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പ്രാഥമിക അന്വേഷണത്തില്‍ പ്രണയബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഒരു ജോഡി വസ്ത്രങ്ങളും മൊബൈല്‍ ഫോണും രണ്ടായിരം രൂപയും വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്രക്ഷിതാക്കള്‍ തമ്മില്‍ ഈയിടെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതില്‍, സോനയ്ക്കു വിഷമമുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ക്രിസ്മസ് പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിന് വഴക്കു പറഞ്ഞിരുന്നു.
കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ശേഷം സ്‌കൂള്‍ യൂണിഫോം മാറ്റിയാണ് സോന പുറത്തുപോയതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. നാടുവിട്ടു പോകുകയാണെന്ന ഒരു സൂചനയും നല്‍കിയിട്ടില്ലെന്ന് ഏകസഹോദരി സാന്ദ്ര പറയുന്നു.
https://www.facebook.com/Malayalivartha