കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിനെതിരെ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കെ.എസ്.എ. രൂപീകരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുമെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. കെ.എസ്.എ രൂപീകരിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണ്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ സമരം രാഷ്ട്രീയപ്രേരിതമെന്നാണ് ഇടതു സംഘടനകളുടെ നിലപാട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി മുന്നോട്ടുപോകുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha