Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രം: വിശ്വാസത്തിന്റെയും ഭക്തിയുടെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക്

14 JANUARY 2017 09:45 AM IST
മലയാളി വാര്‍ത്ത

ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി.
ഇന്ന് രാവിലെ 7.40ന് മകരസംക്രമ പൂജ നടക്കും. ഇതിനു മുന്നോടിയായി ഉഷപൂജാ ചടങ്ങുകള്‍ 6.45ന് ആരംഭിക്കും. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറ്

മണിയോടെ ശരംകുത്തിയിലെത്തും. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം ഇവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി പൊന്നമ്പലമേട്ടില്‍ മകരസംക്രമ നക്ഷത്രവും മകരജ്യോതിയും ദര്‍ശനമാകും. ശബരിമലയില്‍ ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി.


അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശുദ്ധജലം, അപ്പം, അരവണ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ തിക്കും തിരക്കും കൂട്ടരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.


മകരവിളക്കിനായി സന്നിധാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വടക്കേ നടയില്‍ വിവിധ സേനകള്‍ സംയുക്തമായി സുരക്ഷ ഒരുക്കും. സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്. മകരവിളക്കിന് കെ എസ്ആര്‍ടിസിയുടെ ആയിരം ബസുകളാണ് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത്.
്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (3 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (3 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (4 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (4 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (4 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (4 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (5 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (5 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (7 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (8 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (8 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (9 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends