മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായി; കേരള ലോ അക്കാദമി അനിശ്ചിതമായി അടച്ചിട്ടു

പ്രിന്‍സിപ്പാളിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരെ അവര്‍ ക്രൂരമായാണ് നേരിടുന്നത്. ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രിന്‍സിപ്പാളിനു ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ളവര്‍ക്കാണ് നല്‍കുന്നത്. 21 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവരുടെ നടപടികള്‍ മൂലം ഒരു വര്‍ഷം നഷ്ടപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു.
മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിയായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.പ്രമുഖ ടെലിവിഷന്‍ അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെഎസ്‌യു,എഐഎസ്എഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്.
പ്രിന്‍സിപ്പാളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാതെ കോളേജ് അടച്ചു പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.നിയമങ്ങള്‍ക്ക് അനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെയല്ല അവര്‍ പ്രധാനമാി കാണുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഞാന്‍ കോളേജില്‍ സ്ഥിരമായെത്താറുണ്ട്. അവധി ദിവസങ്ങളിലോ അഴ്ചാവസാനങ്ങളിലോ ആണ് ഞാന്‍ ഷൂട്ടിംഗിനു പോവാറുള്ളത്. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളില്‍ തോല്‍ക്കുന്നവരുമാണ് സമരം ചെയ്യുന്നവരില്‍ അധികമെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha