വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 19 ന് പണിമുടക്കുന്നു

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസുകള്‍ 19നു സൂചനാ പണിമുടക്ക് നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്തും.
സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. നിലവിലെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, നല്‍കുന്ന ഡീസലിന്റെ സെയില്‍ടാക്‌സ് 24 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സൂചനാ സമരം നടത്തുന്നത്. നോട്ട് റദ്ദാക്കിയതിനുശേഷം ബസുകളിലെ വരുമാനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു.
സൂചനാപണിമുടക്കിനെ തുടര്‍ന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കും.
https://www.facebook.com/Malayalivartha