പോള്‍ ആന്റണിയെ തെറിപ്പിക്കുമോ..?

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മാറ്റും. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തി. ഇ.പി.ജയരാജനെ പോലെ സമുന്നതനായ സി പി എം നേതാവ് അഴിമതിയുടെ പേരില്‍ രാജിവച്ചെങ്കില്‍ കേസില്‍ പ്രതിയായ പോള്‍ ആന്റണിയെ ഒഴിവാക്കാല്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ഐ.എ.എസ് രംഗത്തെ അഴിമതിയുടെ കാര്യത്തില്‍ പിണറായിക്ക് വ്യക്തമായ നിലപാടുണ്ട്. പോള്‍ ആന്റണിക്ക് വേണ്ടിയാണ് ഐ.എ.എസുകാര്‍ സമരത്തിന് ഇറങ്ങിയത്.
പോള്‍ ആന്റണി അഴിമതി ചെയ്തതായി പിണറായി വിശ്വസിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നടപടി ക്രമത്തിലെ അപാകത മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നില്ല. ബന്ധു നിയമന ഫയല്‍ മുഖ്യമന്ത്രിക്കയച്ചതായി പുറത്തു പറഞ്ഞത് പോള്‍ ആന്റണിയാണെന്ന് മുഖ്യമന്ത്രി കരുതുന്നു. ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കണമെന്ന് ഫയലില്‍ പോള്‍ ആന്റണി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അപ്രകാരം ചെയ്തില്ലെന്നാണ് വിവരം.
പോള്‍ ആന്റണിയെ നീക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. എന്നാല്‍ വ്യവസായ മന്ത്രി ഇതിന് അനുകൂലമല്ല. പോള്‍ ആന്റണി കറ്റക്കാരനല്ലെന്നാണ് മന്ത്രിയുടെ നിലപാട്. പോള്‍ ആന്റണിക്ക് ജയരാജന്‍ പക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അദ്ദേഹത്തെ തല്‍സ്ഥാനത്ത് സംരക്ഷിക്കണമെന്നാണ് കണ്ണൂര്‍ സി പി എം നല്‍കിയ നിര്‍ദ്ദേശം.
ഒരാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നാല്‍ അയാള്‍ കറ്റക്കാരനാണെന്ന് പറയാനാവില്ലെന്ന് വ്യവസായ മന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha