റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ നെട്ടോട്ടം

റെയിൽവെയുടെ തലതിരിഞ്ഞ ബോർഡ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു .തിരുവനന്തപുരത്തുനിന്നും 5 -45 നു കോട്ടയം വഴി എറണാകുളത്തിന് പോകുന്ന വഞ്ചി നാട് എക്സ്പ്രസ്സിന്റെ കമ്പാർട്ടിനിരുവശത്തുമുള്ള ബോർഡിലും ആലപ്പുഴ -കണ്ണൂർ ബോർഡ് കൂടി വെച്ചാണ് റെയിൽവേ യാത്രക്കാരെ വലയ്ക്കുന്നത്.
തിരുവനന്തപുരത്തുനിന്നും ആലപ്പുഴവഴിയും എറണാകുളം പോകാമെന്നിരിക്കെ കോട്ടയം വഴി പോകേണ്ട യാത്രക്കാർ ട്രെയിൻ ഏതു വഴിയാണ് പോകുന്നതെന്ന് അറിയാതെ സ്റ്റേഷൻ മാസ്റ്ററുടെ കാബിനിലേക്കും അന്വേഷണമുറിയിലേക്കും ഓടുന്നത് പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു.പലർക്കും ഇതുമൂലം ട്രെയിനിൽ യഥാസമയം കയറാൻ പറ്റുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha