ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, മകരജ്യോതി ദര്‍ശനത്തോടെ മണ്ഡലകാലത്തിനും അവസാനമായി

ശബരിമല: മലകയറിയെത്തിയ ഭക്തജനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷക്കണക്കിന് പേരുടെ ശരണം വിളിയോടെയാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി ദര്‍ശനത്തോടെ മണ്ഡലകാലത്തിനും അവസാനമായി. ലക്ഷക്കണക്കിന് ഭക്തന്മാര്‍ക്കൊപ്പം നടന്‍ ജയറാമും മകരജ്യോതി കാണാന്‍ സന്നിധാനത്തിലെത്തിയിരുന്നു.
വൈകിട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha