Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി

16 JANUARY 2017 08:46 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്‌ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറിമാരുടെ പാനല്‍ ശിപാര്‍ശ. സ്‌കൂളുകളില്‍ ഹിന്ദി പഠനമാധ്യമമാക്കണമെന്ന് ആര്‍.എസ്.എസിനു കീഴിലെ രാഷ്ട്രീയ ശിക്ഷ സംഘ് കഴിഞ്ഞ വര്‍ഷം നല്‍കിയ ശിപാര്‍ശക്ക് ഘടകവിരുദ്ധമാണ് പുതിയ സെക്രട്ടറിതല ശിപാര്‍ശ. ഇംഗ്‌ളീഷ് നിര്‍ബന്ധമാക്കരുതെന്നും ശിക്ഷ സംഘ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ബ്‌ളോക്കുകളിലും സര്‍ക്കാര്‍ മേഖലയില്‍ ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ എങ്കിലും വേണമെന്നും സെക്രട്ടറിമാരുടെ പാനല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു.
ഇംഗ്‌ളീഷ് പഠനത്തിന്റെ നിലവാരം അളക്കുന്നതിന് സ്‌കൂളുകളില്‍ മൂന്നാമതൊരു കക്ഷിയുടെ സര്‍വേ ഏര്‍പ്പെടുത്തണം, കുട്ടികളുടെ നിലവാരം അളക്കാനുള്ള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്റ്റുഡന്റ് അസസ്‌മെന്റില്‍ (പി.ഐ.എസ്.എ) രാജ്യം പങ്കാളിയാകണം, പഠനത്തിലും പാഠ്യേതരകാര്യങ്ങളിലുമുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയാറാക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും സമിതി റിപ്പോര്‍ട്ടിലുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെയും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെയും സെക്രട്ടറിമാരടങ്ങിയ 12 അംഗ പാനലിന്‍േറതാണ് ശിപാര്‍ശ. പുതിയ ആശയങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രി സെക്രട്ടറിമാരുടെ പാനലിനോട് നിര്‍ദേശിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 16 പ്രകാരം എട്ടാം ക്‌ളാസ് വരെ ഒരു കുട്ടിയെയും തോല്‍പിക്കാന്‍ പാടില്ല. ഇതിനകം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഈ നയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്നും സമിതി നിര്‍ദേശിക്കുന്നു. തോല്‍പിക്കലിനുള്ള നിരോധനം ഏതു ക്‌ളാസ് വരെ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ആറാം ക്‌ളാസ് മുതല്‍ കുട്ടികളുടെ കുറവുകള്‍ കണ്ടത്തൊനും നൈപുണ്യ വികാസത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

കുട്ടിക്ക് അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ എട്ടാം ക്‌ളാസില്‍ അഭിരുചി പരീക്ഷയും കൗണ്‍സലിങ്ങും ഏര്‍പ്പെടുത്തണം. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ 25 ശതമാനമെങ്കിലും ഉള്ള ജില്ലകളിലും ന്യൂനപക്ഷ കേന്ദ്രീകൃത ബ്‌ളോക്കുകളിലും കുട്ടികള്‍ക്കായി നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുറക്കണം. രാജ്യത്തെ 50 മികച്ച കോളജുകളെ തെരഞ്ഞെടുത്ത് അവക്ക് സ്വയം ഭരണാവകാശം നല്‍കണം. ഫീസും കരിക്കുലവും നിശ്ചയിക്കാനുള്ള അവകാശം അവര്‍ക്ക് വിട്ടുകൊടുക്കണം. യൂനിവേഴ്‌സിറ്റികള്‍ എല്ലാ വകുപ്പുകളിലെയും കരിക്കുലം ഒരോ മൂന്നുവര്‍ഷത്തിലും പുതുക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (4 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (4 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (5 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (5 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (5 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (6 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (9 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (9 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends