ഉറങ്ങിക്കിടന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പിതാവ് അടുത്തുള്ള ബന്ധു വീട്ടില്‍ തൂങ്ങിമരിച്ചു

ആലപ്പുഴ ചേര്‍ത്തലയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചേര്‍ത്തല പള്ളിപ്പുറം കെആര്‍പുരം കായിപ്പുറത്ത് നികറത്തില്‍ ചന്ദ്രനാണ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഉറങ്ങിക്കിടന്ന മകള്‍ വാണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ അടുത്ത വീടിന്റെ സ്റ്റെയര്‍ കേസില്‍ തൂങ്ങി മരിക്കുകയായിരുന്നു. മകള്‍ വാണിക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു. ഇതില്‍ മനംനൊന്താണ് ഇങ്ങനെ ചെയ്തത്. ചന്ദ്രന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ള മകളെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാന്‍ കഴിയില്ലെന്നു അതിനാല്‍ തങ്ങള്‍ രണ്ടുപേരും പോവുകയാണെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
ടിപ്പര്‍ അടക്കമുള്ള വാഹനങ്ങളുടെ ഡ്രൈവറാണ് ചന്ദ്രന്‍. ഭാര്യ ഓമന. ചന്ദ്രന്റെ മൂത്ത സഹോദരന്റെ ഭാര്യയാണ് അയല്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ചന്ദ്രനെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha