സര്‍ക്കാര്‍ പണം വെട്ടിച്ചവരെ തുറങ്കിലടക്കണം: സി പി എം വനിതാ ബുജി ഉള്‍പ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണം

സി പി എമ്മിന്റെ വനിതാ ബുദ്ധിജീവിയും സാക്ഷരതാ മിഷന്‍ മേധാവിയുമായ ഡോ.പി.എസ്.ശ്രീകല ഉള്‍പ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണം. ധന സെക്രട്ടറിക്കെതിരെയും ഇതേ കേസില്‍ അന്വേഷണത്തിന് വിജിലന്‍സ് സയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ശ്രീകലക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പാര്‍ട്ടിയുടെ ശാക്തിക ചേരിയില്‍ നിന്നും അതിയായ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും ജേക്കബ് തോമസ് വകവച്ചില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സിപിഎം വനിതാ ബുജിയുടെ കടലാസ് സംഘടനക്ക് 86 ലക്ഷം രുപ ഗവേഷണത്തിന് അനുവദിച്ചിരുന്നു. ഇക്കാര്യം മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോ.കെ.എം.അബ്രഹാമാണ് തുക അനുവദിച്ചത്.അതിന് അന്നത്തെ മുഖ്യമന്ത്രിയുടെയും സാമൂഹ്യനീതി മന്ത്രിയായിരുന്ന മുനീറിന്റെയും അനുമതി ഉണ്ടായിരുന്നില്ല.
സ്ത്രീ പഠനകേന്ദ്രം എന്നാണ് ശ്രീകലയുടെ സംഘടനയുടെ പേര്.86 ലക്ഷത്തില്‍ 43 ലക്ഷമാണ് പണമായി ആദ്യം അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്.എന്നാല്‍ കേന്ദ്ര പദ്ധതിയുമായി ബന്ധപ്പെട്ടല്ല പണം നല്‍കിയതെന്ന് അന്നത്തെ സര്‍ക്കാര്‍ മനസിലാക്കി. അന്നത്തെ ചീഫ് സെക്രട്ടറി ഇത്തരത്തില്‍ തുക നല്‍കിയതിനെ കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.
പാവപ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വേ നടത്താന്‍ പണം നല്‍കിയത്. എന്നാല്‍ 6000 പേരുടെ അഭിപ്രായം ഫോണിലൂടെ എടുക്കുന്ന ഒരു തട്ടിപ്പ് സര്‍വേയാണ് സംഘടന നടത്തിയത്. ഇത് ഗുരുതര പിഴവാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
43 ലക്ഷം നല്‍കാന്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം ചോദിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തുക നല്‍കിയത് താനാണെന്നും താഴെയുള്ള ഉദ്യോസ്ഥരെ ബലിയാടാക്കരുതെന്നുമാണ് ധന സെക്രട്ടറി എബ്രഹാം ഫയലില്‍ എഴുതിയത്.
ശ്രീകലയുടെ ഭര്‍ത്താവ് തിരുവനന്തപുരം നഗരസഭയിലെ സി പി എം കൗണ്‍സിലറാണ്.ശ്രീ കല യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപികയായിരുന്നു. പിണറായി അധികാരത്തിലെത്തിയപ്പോഴാണ് സാക്ഷരതാ മിഷന്‍ മേധാവിയാക്കിയത്.
https://www.facebook.com/Malayalivartha