Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...

എയ്ഡ്‌സ് രോഗത്തിന് ആയുര്‍വേദത്തില്‍ പ്രതിവിധിയുണ്ടെന്ന് സിസ്റ്റര്‍ ഡോക്ടര്‍ ഓസ്റ്റിന്‍

19 JANUARY 2017 02:38 PM IST
മലയാളി വാര്‍ത്ത

.പ്രധാനമായും രോഗീപരിചരണവും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കലും
.കൂടുതല്‍ രോഗികളെത്തുന്നത് വിദേശത്തുനിന്നും
എയ്ഡ്‌സ് രോഗിക്ക് ആശ്വാസത്തിന്റെ സ്‌നേഹ പുഞ്ചിരിയുമായി മാലാഖ പോലൊരു സിസ്റ്റര്‍ അതാണ് ഡോ. ഔസ്റ്റിന്‍. വൈദ്യശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ആയുര്‍വേദരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ ഡോ.സിസ്റ്റര്‍ ഓസ്റ്റിന്‍. രോഗം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന നിര്‍ണായ ഘട്ടമാണെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍പ്പെട്ട രോഗികള്‍ ഇവിടെ വരുന്നുണ്ട്. വിവിധ പ്രായത്തിലുള്ളവരും വിവിധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവരും കൊച്ചുകുട്ടികളും വരെ ഇക്കൂട്ടത്തിലുണ്ട്. അണുവാഹകര്‍, രോഗലക്ഷണങ്ങള്‍ കണ്ടവര്‍, ഫുള്‍ ബ്ലോണ്‍ സ്‌റ്റേജിലുള്ളവരും ഉണ്ട്. ചികിത്സ തുടങ്ങുന്നതിന് മുമ്പ് രോഗിയുടെ വൈറല്‍ ലോഡ്, സി.ഡി.4, സി.ഡി.8, എലീസ ടെസ്റ്റ്, വെസ്‌റ്റേണ്‍ ബ്ലോട്ട് എന്നീ ടെസ്റ്റുകള്‍ ചെയ്തു രോഗം സ്ഥിരീകരണം നടത്തുന്നു. മൂന്നുതരം മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രണ്ടുതരം പൊടികളും ഔഷധങ്ങള്‍ ചേര്‍ത്ത് സംസ്‌കരിച്ച നെയ്യും. ചിറ്റമൃത്, അമുക്കുരം, നെല്ലിക്ക, ചേര്‍കുരു, ശതാവരി, തഴുതാമ എന്നീ ഔഷധങ്ങളും ഉപയോഗിക്കുന്നുണ്ട്. കഴിയുന്നത്ര ചികിത്സാചിലവ് കുറച്ചാണ് രോഗീപരിചരണം. തുടര്‍ച്ചയായി രോഗികള്‍ മരുന്നുകള്‍ കഴിക്കുന്നു. ഔഷധസേവമൂലം രോഗികള്‍ക്ക് നഷ്ടപ്പെട്ട ശരീരഭാരം തിരിച്ചുകിട്ടുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. രോഗപ്രതിരോധശക്തി നല്ല തോതില്‍ വര്‍ദ്ധിക്കും. അങ്ങനെ പ്രത്യാശാപൂര്‍ണ്ണമായ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇതിനകം ആയിരക്കണക്കിന് രോഗികള്‍ എത്തിയതായി സിസ്റ്റര്‍ പറയുന്നു.
എയ്ഡ്‌സ് രോഗാണു, എച്ച്.ഐ.വി. വൈറസ്, രക്തത്തിലൂടെയാണ് പകരുന്നത്. പനി, വയറിളക്കം, നിര്‍ത്താത്ത ചുമ, ഗ്രന്ഥികളുടെ വീക്കം, വിശപ്പുകുറവ്, ശരീരഭാരം കുറയുക, സന്ധിവേദന, ഉറക്കക്കുറവ്, ടി.ബി, ത്വക്ക് രോഗങ്ങള്‍ ഈ പറഞ്ഞ ലക്ഷണങ്ങള്‍ ഇവരില്‍ മാറിമാറി കണ്ടുവരുന്നു.
ഈ രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരഭാരവും വിശപ്പും വര്‍ദ്ധിപ്പിക്കാനും എയ്ഡ്‌സ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളെ ശമിപ്പിക്കാനും ഔഷധങ്ങള്‍ മൂലം കഴിഞ്ഞിട്ടുണ്ട്. മറ്റ് പാര്‍ശ്വഫലങ്ങളൊന്നും ഇവമൂലം ഉണ്ടാകുന്നുമില്ല.
ആയുര്‍വേദ ചികിത്സയിലൂടെ വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ് എന്നിവയില്‍ ആരോഗ്യകരമായ സ്വാധീനം ചെലുത്തുവാനും കഴിയുമെന്നും സിസ്റ്റര്‍ അതുമൂലം നിരവധിപ്പേര്‍ ആത്മവിശ്വാസത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന് സിസ്റ്റര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. 
അമല ആയുര്‍വേദ ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായ ഈ കന്യാസ്ത്രീ പോട്ട നാടുകുന്ന് ആസ്ഥാനമായിട്ടുള്ള ഉപവി സന്യാസിനി സമൂഹത്തിന്റെ ഡി പോള്‍ പ്രൊവിന്‍സിന്റെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലും സോഷ്യോ മെഡിക്കല്‍ കൗണ്‍സിലറുമാണ്.
'ഉന്നതമായ ധാര്‍മ്മിക ജീവിതം ഈ രോഗം വരാതിരിക്കാന്‍ അത്യാവശ്യമാണ്. ജീവിതത്തില്‍ ഒരു ലൈംഗികപങ്കാളി മാത്രം മതിയെന്ന് തീരുമാനിക്കണം, ഇഞ്ചക്ഷന്‍ ഉപകരണങ്ങളും എനിമാ ഉപകരണങ്ങളും പങ്കുവയ്ക്കരുത്, ഇഞ്ചക്ഷന്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കണം, രക്തമോ രക്തോല്‍പ്പന്നങ്ങളോ, അവയവങ്ങളോ സ്വീകരിക്കുന്നതിനുമുമ്പ് അവ അണുവിമുക്തമെന്നുറപ്പാക്കണം, അനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന ശൂലം കയറ്റി തുള്ളലും രക്തപ്രതിജ്ഞയും പച്ചകുത്തലും ഒഴിവാക്കുക, സ്വയം ഷേവ് ചെയ്യുക, ബാര്‍ബര്‍ഷോപ്പിലെ ബ്ലേഡ് പുതിയതാണെന്ന് ഉറപ്പുവരുത്തുക, മയക്കുമരുന്ന് കുത്തിവയ്ക്കുകയോ അങ്ങനെ ചെയ്യുന്നവരുടെ ക്ലബുകളില്‍ പോകുകയോ ചെയ്യരുത്, സ്വന്തം ശരീരത്തിലെ മുറിവുകള്‍ തുറന്നിട്ടുകൊണ്ട് എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാതിരിക്കുക, വേശ്യകളെ ബോധവല്‍ക്കരിക്കുക, സമൂഹത്തെ ബോധവല്‍ക്കരിക്കുക, പ്ലസ്ടു തലത്തിലെങ്കിലും ഈ രോഗം സംബന്ധിച്ച് വിവരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അപരിചിതരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ സ്വമേധയാ എലീസാ ടെസ്റ്റിന് വിധേയരാകുക, അതിനായി അവരെ പ്രേരിപ്പിക്കുക എന്നിവ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ്.' എന്നാല്‍ രോഗിയുടെ അടുത്തിരിക്കുമ്പോള്‍, രോഗിക്ക് ഹസ്തദാനം നല്‍കുമ്പോള്‍, രോഗിയെ ആലിംഗനം ചെയ്യുമ്പോള്‍, രോഗിയെ ചുമന്നുകൊണ്ടുപോകുമ്പോള്‍, രോഗി തുമ്മുകയോ ചീറ്റുകയോ ചെയ്യുമ്പോള്‍, രോഗി ഉപയോഗിച്ച പാത്രങ്ങളോ കിടക്കവിരികളോ കുളിമുറിയോ ക്ലോസറ്റോ ഉപയോഗിക്കുമ്പോള്‍, കൊതുകോ മൂട്ടയോ ഈച്ചയോ വഴി ഇവയൊന്നും ഈ മാരകരോഗം പകരില്ലെന്നും അറിഞ്ഞിരിക്കണം; സിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു.
സ്വീഡിഷ് പാര്‍ലമെന്റില്‍ പോലും ആയുര്‍വേദ ചികിത്സയെപ്പറ്റി പ്രഭാഷണം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വീഡനിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എം.പി.മാരെയും പ്രസിഡന്റിനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനും യൂണിവേഴ്‌സിറ്റികളിലും പാര്‍ലമെന്റിലും പ്രസംഗിക്കാനും സിസ്റ്റര്‍ക്ക് സാധിച്ചു. ആയുര്‍വേദത്തില്‍ സ്വീഡിഷ് ജനതയ്ക്കുള്ള താല്‍പര്യം നേരിട്ടറിഞ്ഞു. കോംപ്ലിമെന്ററി മെഡിസിന്‍ വിഭാഗത്തില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തി, അവിടെ ചില മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (4 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (12 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (7 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (9 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (10 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (11 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (12 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (12 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (12 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (12 hours ago)

Malayali Vartha Recommends