Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറുപ്പിന്റെ ഉറപ്പുമായി ഉമ്മന്‍ചാണ്ടി തെക്കുവടക്ക് നടക്കുന്നു: ഉമ്മന്‍ ചാണ്ടി രാഹുല്‍ ചര്‍ച്ച.. കേട്ടതൊന്നുമല്ല നടന്നത്

19 JANUARY 2017 02:46 PM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തലക്കും വി എം സുധീരനും സംസ്ഥാന കോണ്‍ഗ്രസില്‍ ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത് തനിക്കും ഒരു പ്രധാന സ്ഥാനം വേണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം രാഹുല്‍ ഗാന്ധി പരിഗണിക്കില്ല. യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനം തനിക്ക് നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ തനിക്ക് തൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് വെറുതെയാണ്.നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെന്നും തനിക്ക് പിണക്കം തീര്‍ക്കാന്‍ സമയമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.ഉമ്മന്‍ ചാണ്ടി രാഹുലിനെ കാണുന്നതിനു തൊട്ടുമുമ്പ് എ.കെ.ആന്റണി രാഹുലിനെ കണ്ടിരുന്നു.
കേരളത്തില്‍ സുധീരനും ചെന്നിത്തലക്കുമൊപ്പം മറ്റൊരു ഭരണ കേന്ദ്രം വേണ്ടെന്നാണ് രാഹലിന്റെ അഭിപ്രായം. കാരണം കേരളത്തില്‍ കോണ്‍ഗ്രസില്ലാതായത് ഉമ്മന്‍ ചാണ്ടിയുടെ ഭരണം കാരണമാണ്.നരേന്ദ്ര മോദിക്ക് അഭിമാനിക്കാന്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് എം എല്‍ എ ഉണ്ടായതും ഉമ്മന്‍ ചാണ്ടി കാരണമാണെന്ന് രാഹുല്‍ വിശ്വസിക്കുന്നു.
ഉമ്മന്‍ ചാണ്ടി യാകട്ടെ താന്‍ കേരളത്തിലെ അനിഷേധ്യനായ നേതാവാണെന്ന് രാഹുലിനോട് പറഞ്ഞു.ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന് നിരവധി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.എന്നാല്‍ അതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ പഴയ ജീവനക്കാര്‍ തന്നെ അയച്ചതാണ്.
ലീഗും മറ്റ് ചില ഘടകകക്ഷികളും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കുന്നതിനെതിരാണ്. എന്നാല്‍ ലീഗിന്റെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങള്‍ രാഹുല്‍ തത്കാലം കേള്‍ക്കില്ല. രാഹുല്‍ ഗാന്ധി അവരെ വിശ്വസിക്കുന്നില്ല. ഇവരെല്ലാം ചേര്‍ന്നാണ് കേരളത്തിലെ കോണ്‍ഗ്രസിനെ തറപറ്റിച്ചതെന്ന് രാഹുല്‍ വിശ്വസിക്കുന്നു. എ.കെ.ആന്റണിയെ നോവിച്ച് വിട്ടതിന്റെ ഫലമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (45 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (54 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends