Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ടിവി ന്യൂ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി

24 JANUARY 2017 10:58 AM IST
മലയാളി വാര്‍ത്ത

ആഭ്യന്തരസുരക്ഷാ കാരണങ്ങളാല്‍ ഒരു മലയാളം ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം റദ്ദ് ചെയ്തത് കേരള ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പേരില്‍ ആരംഭിക്കുകയും പിന്നീട് മാനേജ്‌മെന്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പൂട്ടിപ്പോവുകയും ചെയ്ത ടിവി ന്യൂ ചാനലിന്റെ ലൈസന്‍സാണ്്. യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഡയറക്ടറായിരിക്കെ ചാനലിന് 7.35 കോടി രൂപ ഓഹരിപങ്കാളിത്തം നല്‍കിയ കെഎസ്‌ഐഡിസിയും ഇതോടെ വെട്ടിലായി.

ഇതാദ്യമായാണ് ആഭ്യന്തരസുരക്ഷാ കാരണങ്ങളാല്‍ ഒരു മലയാളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിട്ടും ചാനലിന്റെ തലപ്പത്ത് തുടര്‍ന്നതോടെയാണ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് ലൈസന്‍സ് റദ്ദാക്കിയത്.

കൊളംബോ കുടയുടെ ഉടമയും കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടറുമായ കെ.എന്‍. മര്‍സൂഖ് ചാനല്‍ മേധാവിയാകുന്നത് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിരുന്നതാണ്. എന്നിട്ടും ചാനലിന്റെ ചെയര്‍മാന്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് ചാനലിന്റെ ഉള്ളടക്കത്തിലുള്‍പ്പെടെ മര്‍സുഖ് നിയന്ത്രണം കയ്യാളിയിരുന്നു. മര്‍സൂഖിന്റെയും മാനേജ്‌മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജീവനക്കാരടക്കം രാജിവയ്ക്കുകയും എം.എ. യൂസഫലിയുള്‍പ്പെടെയുള്ള നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തതോടെ കഴിഞ്ഞവര്‍ഷം ചാനല്‍ അടച്ചുപൂട്ടിയിരുന്നു.

ദില്ലി ആസ്ഥാനമായ റിയല്‍ വീഡിയോ ഇംപാക്ട് എന്ന കമ്പനിക്ക് പത്തുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ലൈന്‍സ് നല്‍കിയത് 2011-ലാണ്. നോവല്‍റ്റി ടെക്സ്റ്റയില്‍സ് ഉടമ ഇ.പി. ജോര്‍ജ്ജിന്റേതാണ് ചാനലിന്റെ കൂടുതല്‍ നിക്ഷേപവും. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ തുക അന്യായമായി ചാനലിലേക്ക് വകമാറ്റിയെന്ന കേസില്‍ ജോര്‍ജിനും മര്‍സൂഖിനുമെതിരെ െ്രെകംബ്രാഞ്ച് കേസ് നിലവിലുണ്ട്. കൊച്ചിയിലെ ഫഌറ്റ് തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ മര്‍സൂഖ് പ്രതിയാണ്. ചാനല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് മര്‍സൂഖിന്റെയും ഇ.പി. ജോര്‍ജ്ജിന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പേരുകള്‍ വീണ്ടും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത് എന്നറിയുന്നു.

മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്ക് പാണി കടവത്തിന് ചാനലില്‍ ഓഹരിപങ്കാളിത്തവും ഡയറക്ടര്‍ സ്ഥാനവുമുണ്ടായിരുന്നു. ഇക്കാലയളവിലാണ് കെഎസ്‌ഐഡിസി 2.35 കോടി രൂപ ചാനലില്‍ മുടക്കിയത്. വ്യവസായമന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കെഎസ്‌ഐഡിസി ചാനലിന് പണം മുടക്കിയതെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ചാനലന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ചാനലില്‍ ഓഹരി എടുത്തവര്‍ വെട്ടിലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends