Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കോവളത്ത് മറ്റന്നാള്‍ നടക്കുന്ന വിവാഹം കടലിനടിയിലെ കല്യാണപ്പന്തലില്‍

24 JANUARY 2017 01:05 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആദ്യ സംഭവം കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയിലാണ് അരങ്ങേറുക. മറ്റന്നാള്‍ രാവിലെ 11നു ഗ്രോവ് ബീച്ചിലെ കടലിനടിയിലെ 'മണ്ഡപത്തില്‍' സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണമാണ്. ഇന്നലെ 'പ്രൊപ്പോസല്‍' കഴിഞ്ഞു. നീന്തല്‍ക്കുളത്തിലുള്‍പ്പെടെ ഇളക്കമില്ലാത്ത ജലാശയങ്ങളുടെ അടിത്തട്ടില്‍ ഇത്തരം വിവാഹസംഭവങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും ഇളകി മറിയുന്ന കടലിനടിയിലെ ലോകത്തെ വിവാഹം രാജ്യത്തെ ആദ്യസംഭവമാണെന്ന് ഈ നവീന സംരംഭത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലത്തെ പ്രണയത്തിനൊടുവിലാണ് നിഖിലും യൂണിക്കയും വിവാഹത്തിലേക്കു കടക്കാമെന്നു തീരുമാനിച്ചത്. തങ്ങള്‍ക്ക് എല്ലാക്കാലത്തും ഓര്‍മയില്‍ നില്‍ക്കുന്ന, പ്രത്യേകതയുള്ള ചടങ്ങാവണം വിവാഹമെന്ന ചിന്തയാണ് ഇവരെ ബോണ്ട് സഫാരിയിലെത്തിച്ചത്. വൈകിട്ട് നാലിനു നടക്കുന്ന മോതിരക്കല്യാണത്തിനു നവദമ്പതികള്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം മുങ്ങല്‍ സ്യൂട്ടും ധരിച്ച് അനുബന്ധ ഉപകരണങ്ങളുമായി കടലിനടിയിലേക്ക് ഊളിയിട്ടു പോകാം. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാരുള്‍പ്പെടെയുള്ളവര്‍ക്കും ഒപ്പം മുങ്ങാം.



പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തു വച്ചു വിവാഹമോതിരം കൈമാറ്റല്‍ ചടങ്ങ് നടക്കും. കടലിനടിയിലെ പവിഴക്കൊട്ടാരങ്ങളും മുത്തുച്ചിപ്പികളും നിറഞ്ഞ 'മണ്ഡപ മനോഹാരിതയ്‌ക്കൊപ്പം വിഴിഞ്ഞംകോവളം കടലില്‍ മാത്രം കാണുന്ന വിശേഷപ്പെട്ട അലങ്കാര മല്‍സ്യങ്ങള്‍ ചടങ്ങിനു 'സാക്ഷികളാ'കാനെത്തുമെന്ന പ്രത്യേകതയുമുണ്ട്. മോതിരക്കല്യാണത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ വിശാലമായ വിവാഹ പാര്‍ട്ടിയും നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ നടത്താറുണ്ടെന്നും ഇവിടെ ഇതാദ്യമായി നടത്തുന്ന സംരംഭത്തോടനുബന്ധിച്ച 'ട്രയല്‍' കഴിഞ്ഞ ദിവസം വിജയകരമായി നടത്തിയെന്നും ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (8 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (8 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (8 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (8 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (9 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (9 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (9 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (11 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (13 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (13 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends